മന്ത്രാലയങ്ങളിൽ ദേശീയദിനം ആഘോഷിച്ചു
text_fieldsവിദേശകാര്യ മന്ത്രാലയത്തിൽ ദേശീയ ദിനാഘോഷത്തിൽ വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ കേക്ക് മുറിക്കുന്നു
കുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രാലയത്തിൽ ദേശീയ-വിമോചന ദിനങ്ങൾ ആഘോഷിച്ചു. വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ, ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അംബാസഡർ ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ്, മന്ത്രാലയ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ ജ്ഞാനപൂർവകമായ നേതൃത്വത്തിൽ കുവൈത്തിന് ആഭ്യന്തര സുരക്ഷയും സ്ഥിരതയും സമൃദ്ധിയും മന്ത്രി ആശംസിച്ചു.
ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ ദേശീയ-വിമോചന ദിനാഘോഷം വിവിധ പരിപാടികളോടെ നടത്തി. വിവിധ മേഖലകളിൽനിന്നുള്ള ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുത്തു. രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച രക്തസാക്ഷികളെ അനുസ്മരിച്ച് ഈ ദിനം ആചരിക്കേണ്ടതിന്റെ പ്രാധാന്യം ഡയറക്ടർ ജനറൽ വ്യക്തമാക്കി.

