Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightദേശീയ കൗൺസിൽ സമ്മർ...

ദേശീയ കൗൺസിൽ സമ്മർ കൾചറൽ ഫെസ്റ്റിവലിന് തുടക്കം

text_fields
bookmark_border
ദേശീയ കൗൺസിൽ സമ്മർ കൾചറൽ ഫെസ്റ്റിവലിന് തുടക്കം
cancel
camera_alt

ദേശീയ കൾച്, ആർട്സ് ആൻഡ് ലെറ്റേഴ്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സമ്മർ കൾചറൽ ഫെസ്റ്റിവലിന്റെ

ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ഗായകൻ സൽമാൻ അൽഅമ്മാരി നയിച്ച സംഗീത പരിപാടി

കുവൈത്ത് സിറ്റി: ദേശീയ കൾച്ചർ, ആർട്സ് ആൻഡ് ലെറ്റേഴ്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ശൈഖ് ജാബിർ അൽ അഹ്മദ് അസ്സബാഹ് കൾച്ചറൽ സെന്ററിലെ ഡ്രാമ തിയറ്ററിൽ ‘സമ്മർ കൾചറൽ ഫെസ്റ്റിവൽ’ തുടങ്ങി. വാർത്താവിനിമയ മന്ത്രി ഉമർ അൽ ഉമറിന്റെ രക്ഷാകർതൃത്വത്തിലാണ് പരിപാടി. ഉദ്ഘാടന ചടങ്ങിൽ കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് അൽ ജാസർ, ശൈഖ ജവാഹിർ ഇബ്രാഹിം അൽ ദുവൈജ് അസ്സബാഹ്, സാംസ്കാരിക കാര്യ അസിസ്റ്റന്റ് സെക്രട്ടറി ജനറൽ ഐഷ അൽ മഹ്മൂദ്, പ്രശസ്ത കലാകാരൻ മുഹമ്മദ് അൽ മൻസൂർ, പോപ്പുലർ തിയറ്റർ ട്രൂപ്പ് ചെയർപേഴ്സൺ മനാൽ അൽ ബഗ്ദാദി തുടങ്ങിയവർ പങ്കെടുത്തു.

മേഖലയിലെ സംഘർഷ സാഹചര്യത്തിൽ പൊതുപരിപാടികൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ അയവ് വരുത്തിയ ശേഷം കുവൈത്തിൽ ആദ്യമായി നടക്കുന്ന പ്രധാന സാംസ്കാരിക പരിപാടിയാണ് ഇതെന്ന് കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് അൽ ജാസർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ആഗസ്റ്റ് അവസാനം വരെ നീളുന്ന ഫെസ്റ്റിവലിൽ 40ൽ അധികം പരിപാടികൾ ക്രമീകരിച്ചിട്ടുണ്ട്. നാടകങ്ങൾ, സംഗീത പരിപാടികൾ, സാഹിത്യ സംഗമങ്ങൾ, നൃത്തം, ചിത്ര പ്രദർശനം, നാടൻ കലാപരിപാടികൾ, കുട്ടികൾ - യുവജനങ്ങൾ - കുടുംബങ്ങൾ എന്നിവർക്കായി പ്രത്യേകം രൂപകൽപന ചെയ്ത പരിപാടികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഗായകൻ സൽമാൻ അൽഅമ്മാരിയുടെ ‘സമാരി വിത്ത് അൽ-അമ്മാരി’ എന്ന സംഗീത കച്ചേരിയോടെയാണ് സായാഹ്നം സമാപിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newsnational councilKuwaitCultural Festival
News Summary - ദേശീയ കൗൺസിൽ സമ്മർ കൾചറൽ ഫെസ്റ്റിവലിന് തുടക്കം
Next Story