നാഷനൽ ബാങ്ക് പ്രവർത്തനം സാധാരണ നിലയിൽ
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ബാങ്കിങ് മേഖലയിൽ എല്ലാ സേവനങ്ങളും സാധാരണഗതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും കുവൈത്തിലും അന്തർദേശീയമായും കാര്യക്ഷമതയോടും സുരക്ഷയോടും കൂടി സേവനം ഉറപ്പാക്കാൻ പൂർണമായും സജ്ജമാണെന്നും നാഷനൽ ബാങ്ക് ഓഫ് കുവൈത്ത് (എൻ.ബി.കെ) അറിയിച്ചു. മേഖലയിലെയും രാജ്യത്തെയും നിലവിലെ സംഭവവികാസങ്ങളുടെ വെളിച്ചത്തിലാണ് ബാങ്കിന്റെ വിശദീകരണം. ചില മുൻകരുതൽ സുരക്ഷാ നടപടികൾ സ്വീകരിച്ചതായും എൻ.ബി.കെ വ്യക്തമാക്കി.
ഉപഭോക്താക്കൾക്ക് എല്ലാ ബാങ്കിങ് സേവനങ്ങളും ഇടപാടുകളും നൽകുന്നതിനായി കുവൈത്തിലുടനീളമുള്ള എൻ.ബി.കെ ശാഖകൾ ഔദ്യോഗിക പ്രവൃത്തി സമയങ്ങളിൽ സാധാരണഗതിയിൽ പ്രവർത്തിക്കുന്നുണ്ട്. അന്താരാഷ്ട്ര പ്രവർത്തനങ്ങളെ നിലവിലെ സംഭവങ്ങൾ ബാധിച്ചിട്ടില്ല.
എല്ലാ വിദേശ ശാഖകളും അനുബന്ധ സ്ഥാപനങ്ങളും സാധാരണ പ്രവർത്തന പദ്ധതികൾക്ക് അനുസൃതമായി സുഗമമായി പ്രവർത്തിക്കുന്നത് തുടരുന്നു. ബാങ്കിന്റെ നിർണായക, സാങ്കേതിക, പ്രവർത്തന വകുപ്പുകൾ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള ഇതര സ്ഥലങ്ങളിൽ നിന്ന് പ്രവർത്തിക്കുന്നത് തുടരുന്നു. അതേസമയം കോർപറേറ്റ്, ട്രേഡ് ഫിനാൻസ് ൈക്ലന്റുകളെ പിന്തുണക്കുന്നതിനും അവരുടെ ആവശ്യങ്ങൾ കഴിയുന്നത്ര വേഗത്തിൽ പരിഹരിക്കുന്നതിനും എല്ലാ ശ്രമങ്ങളും നടത്തുന്നു.
കുവൈത്തിലുടനീളമുള്ള എ.ടി.എം ശൃംഖലകൾ, മൊബൈൽ ബാങ്കിങ്, ഓൺലൈൻ ബാങ്കിങ് എന്നിവയുൾപ്പെടെ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ പൂർണ ശേഷിയിൽ പ്രവർത്തിക്കുന്നു.
ബാങ്കിങ് സേവനങ്ങളുടെ തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്നും നാഷനൽ ബാങ്ക് ഓഫ് കുവൈത്ത് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

