ദേശീയ അസംബ്ലി പ്രത്യേക സെഷൻ; ഫലസ്തീന് പിന്തുണ, ആക്രമണത്തിന് വിമർശനം
text_fieldsബുധനാഴ്ച ചേർന്ന ദേശീയ അസംബ്ലി സമ്മേളനം
കുവൈത്ത് സിറ്റി: ഫലസ്തീന് പൂർണ പിന്തുണ പ്രഖ്യാപിച്ചും ഇസ്രായേൽ അധിനിവേശത്തെ അപലപിച്ചും കുവൈത്ത് ദേശീയ അസംബ്ലി. ബുധനാഴ്ച ചേർന്ന പ്രത്യേക സെഷനിൽ എം.പിമാർ ഇസ്രായേൽ അധിനിവേശ തുടർച്ചയായ ആക്രമണത്തെ രൂക്ഷമായി വിമർശിക്കുകയും സയണിസ്റ്റ് ആശയത്തിന്റെ എല്ലാതരം സാധാരണവത്കരണവും നിരസിക്കുകയും ചെയ്തു. ഫലസ്തീനിലെയും ഗസ്സയിലെയും തുടർച്ചയായ ആക്രമണങ്ങളെ ചോദ്യംചെയ്ത എം.പിമാർ ഫലസ്തീൻ ലക്ഷ്യത്തിന് പിന്തുണ അറിയിച്ചു. അധിനിവേശക്കാരുടെ ക്രൂരമായ കൂട്ടക്കൊലകൾക്കിടയിലും ഗസ്സയിലെ ജനങ്ങളുടെ പ്രതിരോധത്തെ എം.പിമാർ സൂചിപ്പിച്ചു. വിഷയത്തിൽ ഫലസ്തീനൊപ്പം നിൽക്കുന്ന അചഞ്ചലമായ കുവൈത്ത് നിലപാടിനെ പ്രശംസിച്ചു. മനുഷ്യാവകാശ തത്ത്വങ്ങളും നീതിയും സ്വീകരിക്കുമെന്ന് അവകാശപ്പെടുന്ന രാഷ്ട്രങ്ങളുടെ ഇരട്ടത്താപ്പ് നിലപാടിനെയും എം.പിമാർ അപലപിച്ചു. ഫലസ്തീനിലെ സാഹചര്യങ്ങൾക്കു മുന്നിൽ പലരും നിശ്ശബ്ദത പാലിക്കുകയാണെന്ന് ഉണർത്തി.
വെടിനിർത്തൽ സംബന്ധിച്ച യു.എൻ ജനറൽ അസംബ്ലി പ്രമേയം നടപ്പാക്കുന്നതിനും ഗസ്സയിലേക്ക് മാനുഷിക സഹായം അനുവദിക്കുന്നതിനുമുള്ള പ്രചാരണങ്ങൾ ആരംഭിക്കുന്നതിനുള്ള ഏകോപന ശ്രമങ്ങളുടെ പ്രാധാന്യവും പാർലമെന്റ് അംഗങ്ങൾ സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

