Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightദേ​ശീ​യ അ​സം​ബ്ലി...

ദേ​ശീ​യ അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പ്; വേ​ട്ടെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി, ഫ​ലം ഇ​ന്ന്

text_fields
bookmark_border
national assembly elections
cancel
camera_alt

ദേ​ശീ​യ അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്താ​ൻ എ​ത്തി​യ​വ​ർ

കു​വൈ​ത്ത് സി​റ്റി: ദേ​ശീ​യ അ​സം​ബ്ലി​യു​ടെ 18ാം നി​യ​മ​സ​ഭ കാ​ല​യ​ള​വി​ലേ​ക്കു​ള്ള വോ​ട്ടെ​ടു​പ്പ് പ്ര​ക്രി​യ പൂ​ർ​ത്തി​യാ​യി. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വെ​ള്ളി​യാ​ഴ്ച പു​റ​ത്തു​വ​രും. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് 12 മ​ണി​ക്ക് ആ​രം​ഭി​ച്ച വോ​ട്ടെ​ടു​പ്പ് അ​ർ​ധ​രാ​ത്രി വ​രെ തു​ട​ർ​ന്നു. റ​മ​ദാ​നും ചൂ​ടും കാ​ര​ണം പ​ക​ൽ പൊ​തു​വെ മ​ന്ദ​ഗ​തി​യി​ലാ​യി​രു​ന്നു വോ​ട്ടെ​ടു​പ്പ്. വൈ​കീ​ട്ടും രാ​ത്രി​യു​മാ​ണ് നി​ര​വ​ധി പേ​ർ വോ​ട്ടു​ചെ​യ്യാ​ൻ സ​മ​യം ക​ണ്ടെ​ത്തി​യ​ത്. റ​മ​ദാ​ന്‍ ആ​യ​തി​നാ​ല്‍ പോ​ളി​ങ് ബൂ​ത്തു​ക​ളി​ൽ പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കി​യി​രു​ന്നു.

രാ​ജ്യ ച​രി​ത്ര​ത്തി​ല്‍ ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് റ​മ​ദാ​നി​ല്‍ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. 2000 ഡി​സം​ബ​റി​ലാ​ണ് നേ​ര​ത്തേ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നി​രു​ന്ന​ത്. പ​ത്തി​ലേ​റെ വ​നി​ത​ക​ള്‍ അ​ട​ക്കം 200 സ്ഥാ​നാ​ര്‍ഥി​ക​ൾ ഇ​ത്ത​വ​ണ മ​ത്സ​ര​രം​ഗ​ത്ത് ഉ​ണ്ടാ​യി​രു​ന്നു.​രാ​ജ്യ​ത്തെ അ​ഞ്ചു മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്നാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ടു​ക​ൾ ല​ഭി​ക്കു​ന്ന 10 പേ​ർ വീ​തം മൊ​ത്തം 50 പേ​രെ​യാ​ണ് പാ​ർ​ല​മെ​ന്റി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കു​ക.


ഒ​ന്നാം മ​ണ്ഡ​ലം- 41, ര​ണ്ടാം മ​ണ്ഡ​ലം- 39, മൂ​ന്നാം മ​ണ്ഡ​ലം-32, നാ​ലാം മ​ണ്ഡ​ലം- 48, അ​ഞ്ചാം മ​ണ്ഡ​ലം-40 തു​ട​ങ്ങി സ്ഥാ​നാ​ർ​ഥി​ക​ൾ ജ​ന​വി​ധി തേ​ടി. പി​രി​ച്ചു​വി​ട​പ്പെ​ട്ട സ​ഭ​യി​ലെ അം​ഗ​ങ്ങ​ളും നി​ര​വ​ധി മു​ൻ എം.​പി​മാ​രും മ​ത്സ​ര രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. നാ​ല് വ​ർ​ഷ​മാ​ണ് കു​വൈ​ത്ത് ദേ​ശീ​യ അ​സം​ബ്ലി കാ​ലാ​വ​ധി.

എ​ന്നാ​ൽ, സ​ർ​ക്കാ​റും എം.​പി​മാ​രും ത​മ്മി​ലു​ള്ള അ​ഭി​പ്രാ​യ ഭി​ന്ന​ത​ക​ൾ, ഭ​ര​ണ​ഘ​ട​ന ലം​ഘ​നം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളാ​ൽ അ​ടു​ത്തി​ടെ ഒ​ന്നും ദേ​ശീ​യ അ​സം​ബ്ലി കാ​ലാ​വ​ധി പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ResultKuwait NewsNational Assembly Elections
News Summary - National Assembly Elections-election is over-the result is on friday
Next Story