ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ്: സ്ഥാനാർഥികൾ 219 ആയി
text_fieldsദേശീയ അസംബ്ലി തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക
തയാറാക്കുന്നവർ
കുവൈത്ത് സിറ്റി: ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണത്തിന്റെ ഒമ്പതാം ദിവസമായ ചൊവ്വാഴ്ച 17 സ്ഥാനാർഥികൾ അപേക്ഷ നൽകി. ഇതോടെ ആഭ്യന്തര മന്ത്രാലയത്തിന്റെ തെരഞ്ഞെടുപ്പുകാര്യ വകുപ്പിൽ നാമനിർദേശ പത്രിക സമർപ്പിച്ചവരുടെ ആകെ എണ്ണം 219 ആയി. എഴ് വനിതകളും മത്സരരംഗത്തുണ്ട്.
രണ്ടാം മണ്ഡലത്തിൽ നിന്ന് മൂന്ന് സ്ഥാനാർഥികൾ, മൂന്നാം മണ്ഡലത്തിൽ നിന്ന് രണ്ട്, നാലാം മണ്ഡലത്തിൽ നിന്ന് ഒരു വനിത അടക്കം 12 പേർ എന്നിങ്ങനെയാണ് ചൊവ്വാഴ്ച പത്രിക സമർപ്പിച്ചവർ. ഈ മാസം നാലിനാണ് പത്രിക അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയത്. ബുധനാഴ്ച പ്രവൃത്തി സമയം അവസാനിക്കുന്നതുവരെ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. റമദാനിൽ രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 1.30 സമയം നിശ്ചയിച്ചിരുന്നു. ഏപ്രിൽ നാലിനാണ് തെരഞ്ഞെടുപ്പ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

