ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ്: സ്ഥാനാർഥികൾ 134 ആയി
text_fieldsകുവൈത്ത് സിറ്റി: ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം തുടരുന്നു. വ്യാഴാഴ്ച 32 സ്ഥാനാർഥികൾ ആഭ്യന്തര മന്ത്രാലയത്തിന്റെ തിരഞ്ഞെടുപ്പ് കാര്യ വകുപ്പിന് അപേക്ഷകൾ സമർപ്പിച്ചു. ഇതോടെ പത്രിക സമർപ്പിച്ചവരുടെ ആകെ എണ്ണം 134 ആയി. ഇതിൽ 130 പുരുഷന്മാരും നാലു സ്ത്രീകളുമാണ്.
ഒന്നാം മണ്ഡലത്തിൽ നിന്നു അഞ്ച്, രണ്ടാം മണ്ഡലത്തിൽ നിന്നു എട്ട്, മൂന്നാം മണ്ഡലത്തിൽ നിന്ന് ആറ്,നാലാം മണ്ഡലത്തിൽ നിന്ന് നാല്, അഞ്ചാം മണ്ഡലത്തിൽ നിന്ന് ഒമ്പത് എന്നിങ്ങനെയാണ് വ്യാഴാഴ്ച പത്രിക സമർപ്പിച്ചവരുടെ എണ്ണം. തിങ്കളാഴ്ചയാണ് പത്രിക സ്വീകരിക്കൽ ആരംഭിച്ചത്.
ബുധനാഴ്ചയാണ് പത്രിക സമർപ്പിക്കുന്നതിനായുള്ള അവസാന ദിവസം.
ഏപ്രിൽ നാലിനാണ് തെരഞ്ഞെടുപ്പ്. രാജ്യത്തെ അഞ്ചു മണ്ഡലങ്ങളിൽ നിന്നായി ഒരു മണ്ഡലത്തിൽ നിന്ന് 10 പേർ എന്ന നിലയിൽ 50 പേരെയാണ് ദേശീയ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കുക.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

