Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightദേശീയ അസംബ്ലി...

ദേശീയ അസംബ്ലി സമ്മേളനത്തിന് തുടക്കം; ഐക്യത്തിന് ആഹ്വാനം; വികസനത്തിന് മുൻഗണന

text_fields
bookmark_border
ദേശീയ അസംബ്ലി സമ്മേളനത്തിന് തുടക്കം; ഐക്യത്തിന് ആഹ്വാനം; വികസനത്തിന് മുൻഗണന
cancel

കു​വൈ​ത്ത് സി​റ്റി: ഐ​ക്യ​ത്തോ​ടെ മു​ന്നോ​ട്ടു​പോ​കാ​നും രാ​ജ്യ​ത്തി​ന്റെ കൂ​ടു​ത​ൽ വി​ക​സ​ന​ത്തി​നും ജ​ന​ങ്ങ​ളു​ടെ അ​ഭി​ലാ​ഷ​ങ്ങ​ൾ സാ​ക്ഷാ​ത്ക​രി​ക്കാ​നു​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്ത് ദേ​ശീ​യ അ​സം​ബ്ലി സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്കം. പ​തി​നേ​ഴാ​മ​ത് ദേ​ശീ​യ അ​സം​ബ്ലി​യു​ടെ ര​ണ്ടാം സെ​ഷ​ൻ ചൊ​വ്വാ​ഴ്ച ആ​രം​ഭി​ച്ചു. രാ​വി​​ലെ അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്റെ പ്ര​തി​നി​ധി കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് സെ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പാ​ർ​ല​മെ​ന്റ് അം​ഗം ഒ​സാ​മ അ​ൽ ഷ​ഹീ​നെ ദേ​ശീ​യ അ​സം​ബ്ലി സെ​ക്ര​ട്ട​റി​യാ​യും എം.​പി ഡോ. ​ഫ​ലാ​ഹ് അ​ൽ ഹ​ജ്‌​രി​യെ പാ​ർ​ല​മെ​ന്റ് നി​രീ​ക്ഷ​ക​നാ​യും തി​ര​ഞ്ഞെ​ടു​ത്തു. പു​തു​താ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രെ അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹ് എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.

പു​തി​യ പ​ദ​വി​യി​ൽ ഇ​രു​വ​ർ​ക്കും വി​ജ​യി​ക്കാ​നാ​ക​ട്ടെ എ​ന്ന് മൂ​വ​രും ആ​ശം​സി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ ബി​ല്ലു​ക​ളി​ലും റി​പ്പോ​ർ​ട്ടു​ക​ളി​ലും വി​ശ​ദ ച​ർ​ച്ച​ക​ൾ ന​ട​ക്കും. ബു​ധ​നാ​ഴ്ച ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ​ത്തി​ന് പ്ര​ത്യേ​ക സെ​ഷ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DevelopmentUnityNational Assembly
News Summary - National-Assembly-Confference-begins
Next Story