ദേശീയ, വിമോചന ദിനം; ആഘോഷങ്ങൾക്ക് തുടക്കം
text_fields1. പതാക ഉയർത്തൽ ചടങ്ങിൽ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് എന്നിവർ
2. ദേശീയ, വിമോചന ദിനാഘോഷങ്ങൾക്ക് തുടക്കമിട്ട് ദേശീയ പതാക ഉയർത്തുന്നു
കുവൈത്ത് സിറ്റി: ദേശീയ ദിനാഘോഷപ്പൊലിമയിൽ കുവൈത്ത്. ഞായറാഴ്ച രാവിലെ ബയാൻ പാലസിൽ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ദേശീയ പതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കമായി. ഇനി ഒരുമാസം രാജ്യത്ത് വിവിധ ആഘോഷ പരിപാടികൾ നടക്കും.
കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ്, സുപ്രീം കൗൺസിൽ ഓഫ് ദി ജുഡീഷ്യറി പ്രസിഡന്റും കോർട്ട് ഓഫ് കാസേഷൻ പ്രസിഡന്റുമായ കൗൺസിലർ ഡോ. അദെൽ ബൗറെസ്ലി, ഉന്നത ഉദ്യോഗസ്ഥർ എന്നിവരും പതാക ഉയർത്തൽ ചടങ്ങിൽ പങ്കെടുത്തു.
ചടങ്ങിൽ അമീറിനെ സ്വാഗതം ചെയ്തു 21 വെടിയുണ്ടകളുടെ സല്യൂട്ട് മുഴക്കി, കരസേന, പൊലീസ്, നാഷനൽ ഗാർഡ് അംഗങ്ങൾ അദ്ദേഹത്തെ സ്വീകരിച്ചു. ശേഷം അമീർ ദേശീയ പതാക ഉയർത്തി. തുടർന്ന് ദേശീയ ഗാനം ആലപിച്ചു. സൈനിക ബാൻഡിന്റെ വൈവിധ്യമാർന്ന സംഗീത പ്രകടനവും നടന്നു. രാജ്യത്തെ ആറ് ഗവർണറേറ്റുകളിലും പ്രത്യേകം പതാക ഉയർത്തൽ ചടങ്ങ് നടന്നു.
ഫെബ്രുവരി 25, 26 തീയതികളിലാണ് ദേശീയ, വിമോചന ദിനമെങ്കിലും രാജ്യം ആഘോഷാരവങ്ങളിലേക്ക് കടന്നുകഴിഞ്ഞു. സർക്കാർ തലത്തിലും അല്ലാതെയും വൈവിധ്യമാർന്ന പരിപാടികൾ അടുത്ത ദിവസങ്ങളിൽ നടക്കും. തെരുവുകളും സർക്കാർ കെട്ടിടങ്ങളും അമീറിന്റെയും കിരീടാവകാശിയുടെയും ചിത്രങ്ങളും കുവൈത്ത് പതാകയും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

