‘മിഷൻ വിങ്സ് ഒാഫ് കംപാഷൻ’: കാരുണ്യച്ചിറക് വിരിച്ച് നാസർ പട്ടാമ്പി
text_fieldsകുവൈത്ത് സിറ്റി: കാത്തിരുന്ന വിമാനം അരികിലെത്തിയിട്ടും ടിക്കറ്റെടുക്കാൻ പണമില്ലാത്തതിനാൽ നാട്ടിൽ പോവാൻ കഴിയാതെ വിഷമിക്കുന്നവർക്ക് കാരുണ്യച്ചിറക് വിരിച്ച് കുവൈത്തിലെ മലയാളി വ്യവസായി നാസർ പട്ടാമ്പി.
‘ഗൾഫ് മാധ്യമ’വും ‘മീഡിയവണും’ ചേർന്നൊരുക്കുന്ന ‘മിഷൻ വിങ്സ് ഒാഫ് കംപാഷൻ’പദ്ധതിയിലേക്ക് 50 ടിക്കറ്റുകൾ അദ്ദേഹം വാഗ്ദാനം ചെയ്തു. കോവിഡ് മഹാമാരി തീർത്ത ദുരിതക്കടലിൽ കണ്ണീർ കുടിക്കുന്നവർക്ക് ആശ്വാസമായി എത്തുകയാണ് നൂറുകണക്കിന് മനുഷ്യ സ്നേഹികൾക്കൊപ്പം നാസർ പട്ടാമ്പിയും.
സ്കൈ വേ ഗ്രൂപ്പ്, റെയിൻബോ സ്കൈ, ബോളിവുഡ്, കാലിക്കറ്റ് ലൈവ്, മലബാർ കിച്ചൻ തുടങ്ങി റെസ്റ്റാറൻറ് ശൃംഖലകളുടെ മേധാവിയായ അദ്ദേഹം കോവിഡ് പശ്ചാത്തലത്തിൽ ജോലിയും വരുമാനവും ഇല്ലാതായവർക്ക് വ്യക്തിപരമായും സംഘടനകളുടെ ഭാഗമായും ഭക്ഷണക്കിറ്റുകൾ എത്തിക്കുന്നതിൽ അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. പാവപ്പെട്ട പ്രവാസികളെ നാട്ടിലെത്തിക്കാനുളള ഇൗ പദ്ധതിയെ ഏെറ സന്തോഷത്തോടെയാണ് അദ്ദേഹം സ്വാഗതം ചെയ്തത്.
പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള വന്ദേ ഭാരത് ദൗത്യത്തിൽ നാട്ടിലേക്ക് പോകാൻ ടിക്കറ്റിന് പണമില്ലാതെ വിഷമിക്കുന്നവർക്കാണ് ഗൾഫ് മാധ്യമം -മീഡിയ വൺ ‘മിഷൻ വിങ്സ് ഒാഫ് കംപാഷൻ’പദ്ധതിയിൽ ടിക്കറ്റ് ലഭ്യമാക്കുന്നത്. നന്മ വറ്റാത്ത പ്രവാസി സമൂഹവും വ്യവസായ നായകരും നിശ്ശബ്ദ സേവകരും കൈകോർത്ത് കാരുണ്യത്തിെൻറ ചിറകുകൾ വിരിക്കുേമ്പാൾ തണൽ ലഭിക്കുന്നത് അനേകം പേർക്കാണ്.
കാലങ്ങളായി പ്രവാസഭൂമിയിൽ നാടിനും വീടിനും വേണ്ടി വിയർപ്പൊഴുക്കിയവരെ ഇൗ പരീക്ഷണ ഘട്ടത്തിൽ വിധിക്ക് വിട്ടു കൊടുക്കുവാനോ അവരുടെ കണ്ണുനീര് കണ്ടില്ലെന്നു നടിക്കാനോ ആവില്ലെന്നുള്ള ഉറച്ച പ്രഖ്യാപനം കൂടിയാണ് ‘മിഷൻ വിങ്സ് ഒാഫ് കംപാഷൻ’പദ്ധതിക്ക് ലഭിക്കുന്ന മികച്ച സ്വീകാര്യത. ഇൗ ദൗത്യവുമായി കൈകോർക്കാൻ ആഗ്രഹിക്കുന്ന സഹൃദയർ 965 55777275 എന്ന നമ്പറിൽ വാട്സാപ് ചെയ്യുക. അല്ലെങ്കിൽ ഗൾഫ്മാധ്യമം- മീഡിയാവൺ പ്രവർത്തകരുമായി ബന്ധപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
