Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ​നി​യ​യി​ൽ ന​മാ...

കെ​നി​യ​യി​ൽ ന​മാ ചാ​രി​റ്റി ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്തു

text_fields
bookmark_border
കെ​നി​യ​യി​ൽ ന​മാ ചാ​രി​റ്റി ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്തു
cancel

കു​വൈ​ത്ത് സി​റ്റി: കെ​നി​യ​യി​ൽ ന​മാ ചാ​രി​റ്റി നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ​ണ കി​റ്റു​ക​ളും വെ​ള്ള​വും വി​ത​ര​ണം ചെ​യ്തു. കെ​യി​യി​ലെ വി​ദൂ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ടും​ബ​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന ദു​രി​ത​ത്തി​ന് അ​റു​തി വ​രു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഭ​ക്ഷ​ണ വി​ത​ര​ണം.

സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ഞ്ച് പേ​ര​ട​ങ്ങു​ന്ന ഒ​രു കു​ടും​ബ​ത്തി​ന് ഓ​രോ​ന്നി​നും 200ല​ധി​കം ഭ​ക്ഷ​ണ കു​ട്ട​ക​ൾ വി​ത​ര​ണം ചെ​യ്തു. വി​ദൂ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ര​വ​ധി കി​ണ​റു​ക​ൾ കു​ഴി​ച്ച​തി​ന് പു​റ​മെ​യാ​ണി​ത്.

കെ​നി​യ നേ​രി​ടു​ന്ന വ​ലി​യ മാ​നു​ഷി​ക വെ​ല്ലു​വി​ളി​ക​ളു​ടെ വെ​ളി​ച്ച​ത്തി​ൽ ഏ​റ്റ​വും ദ​രി​ദ്ര​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് അ​ടി​യ​ന്ത​ര സ​ഹാ​യം ന​ൽ​കി​യ​തെ​ന്ന് ന​മാ ചാ​രി​റ്റി പ്രോ​ജ​ക്ട് മാ​നേ​ജ്‌​മെ​ന്റ് സൂ​പ്പ​ർ​വൈ​സ​റും വ​ള​ന്റി​യ​ർ ട്രി​പ്പി​ന്റെ ജ​ന​റ​ൽ സൂ​പ്പ​ർ​വൈ​സ​റു​മാ​യ മു​ഹ​മ്മ​ദ് അ​ൽ ഖ​റാ​സ് പ​റ​ഞ്ഞു. ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ​ക്ക് സേ​വ​നം ന​ൽ​കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും കെ​നി​യ​യി​ൽ 160 പേ​രു​ടെ മ​ര​ണ​ത്തി​നും അ​ഞ്ച് ല​ക്ഷ​ത്തി​ല​ധി​കം പേ​രു​ടെ കു​ടി​യി​റ​ക്ക​ത്തി​നും കാ​ര​ണ​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KenyafoodNamaa
News Summary - Namaa distributes food and water in Kenya
Next Story