വടക്കൻ ഗസ്സയിൽ ഇഫ്താർ ഭക്ഷണ പദ്ധതിയുമായി നമാ ചാരിറ്റി
text_fieldsവടക്കൻ ഗസ്സയിൽ നമാ ചാരിറ്റി ഒരുക്കിയ ഇഫ്താർ
കുവൈത്ത് സിറ്റി: വടക്കൻ ഗസ്സയിൽ ദുരിതത്താൽ വലയുന്ന കുടുംബങ്ങൾക്ക് പ്രതിദിനം 1,600 ഇഫ്താർ ഭക്ഷണം നൽകുന്നതിനുള്ള മാനുഷിക സംരംഭത്തിന് തുടക്കമിട്ട് കുവൈത്തിലെ നമാ ചാരിറ്റബിൾ സൊസൈറ്റി.
തുടർച്ചയായ ഇസ്രായേൽ ആക്രമണത്തിൽ എല്ലാം നഷ്ടപ്പെട്ട ഗസ്സയിലെ ജനങ്ങളെ പിന്തുണക്കുന്നതിനുള്ള ഫൗണ്ടേഷന്റെ ശ്രമങ്ങളുടെ തുടർച്ചയാണ് പദ്ധതിയെന്ന് നമാ ചാരിറ്റി സി.ഇ.ഒ സാദ് അൽ ഒതൈബി വ്യക്തമാക്കി. കാരുണ്യത്തിന്റെയു ഐക്യദാർഢ്യത്തിന്റെയും മാസമായ റമദാനിൽ ഫലസ്തീനികളുടെ ദുരിതങ്ങൾ ലഘൂകരിക്കലാണ് ലക്ഷ്യം.
ഫലസ്തീനു വേണ്ടിയുള്ള മാനുഷിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിൽ കുവൈത്തിന്റെ ദീർഘകാല പങ്കും അദ്ദേഹം എടുത്തുപറഞ്ഞു.
ഫലസ്തീൻ ജനതയോടുള്ള അചഞ്ചലമായ പിന്തുണക്കും ഐക്യദാർഢ്യത്തിനും കുവൈത്ത് നേതൃത്വത്തിനും ജനങ്ങൾക്കും വഫാ ഫൗണ്ടേഷൻ ഫോർ ഡെവലപ്മെന്റ് ആൻഡ് കപ്പാസിറ്റി ബിൽഡിങ് മേധാവി മർവാൻ ഹുസൈൻ നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

