Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗസ്സയിൽ സഹായവുമായി നമാ...

ഗസ്സയിൽ സഹായവുമായി നമാ ചാരിറ്റി; വസ്ത്രങ്ങളും പഴം,പച്ചക്കറി കിറ്റുകളും വിതരണം ചെയ്തു

text_fields
bookmark_border
ഗസ്സയിൽ സഹായവുമായി നമാ ചാരിറ്റി; വസ്ത്രങ്ങളും പഴം,പച്ചക്കറി കിറ്റുകളും വിതരണം ചെയ്തു
cancel

കുവൈത്ത് സിറ്റി: ദുരിതപൂർണമായ സാഹചര്യത്തിൽ കഴിയുന്ന ഗസ്സയിലെ ജനങ്ങൾക്ക് വസ്ത്രങ്ങളും പഴം,പച്ചക്കറി കിറ്റുകളും എത്തിച്ചു കുവൈത്തിലെ നമാ ചാരിറ്റി. ഗസ്സയിൽ 1,100 ലധികം കുടുംബങ്ങൾക്ക് നമാ ചാരിറ്റി വസ്ത്രങ്ങൾ വിതരണം ചെയ്തു. വടക്കൻ ഗസ്സയിൽ 220 പച്ചക്കറി കിറ്റുകളും വിതരണം ചെയ്തു. ഏകദേശം 1,200 പേർക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.

ഭക്ഷണത്തിന്റെയും അടിസ്ഥാന ആവശ്യങ്ങളുടെയും കടുത്ത ദൗർലഭ്യം അനുഭവിക്കുന്ന നിരവധി കുടുംബങ്ങൾ ഗസ്സയിലുണ്ട്. ദുഷ്‌കരമായ ഈ മാനുഷിക സാഹചര്യങ്ങൾ കണക്കിലെടുത്താണ് സഹായമെന്ന് നമാ ചാരിറ്റി സി.ഇ.ഒ അബ്ദുൽ അസീസ് അൽ കന്ദരി പറഞ്ഞു. ഏറ്റവും ദുർബലരായ കുടുംബങ്ങൾക്ക്, പ്രത്യേകിച്ച് കുട്ടികൾക്കും പ്രായമായവർക്കും, പുതിയ ഭക്ഷണം നൽകുക എന്നതാണ് പച്ചക്കറി കിറ്റു പദ്ധതിയുടെ ലക്ഷ്യം. കുടുംബങ്ങളുടെ ജീവിതഭാരം ലഘൂകരിക്കാനും നിലവിലുള്ള പ്രതിസന്ധിക്കിടയിൽ ജനങ്ങൾക്ക് സന്തോഷം നൽകാനും വസ്ത്ര വിതരണ പദ്ധതിയിലൂടെ കഴിയുന്നു.



ഏറ്റവും ആവശ്യമുള്ളവരെ കണ്ടെത്തി സംഘടിത സംവിധാനങ്ങളിലൂടെയാണ് ഫീൽഡ് ടീമുകൾ സഹായം എത്തിച്ചത്. പദ്ധതിയുമായി സഹകരിച്ചവർക്ക് അബ്ദുൽ അസീസ് അൽ കന്ദരി നന്ദി അറിയിച്ചു. ഗസ്സയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുമെന്നും വ്യക്തമാക്കി. ഫലസ്തീൻ ജനതയുടെ ദുരിതം ലഘൂകരിക്കാൻ കൂടുതൽ പിന്തുണ നൽകണമെന്നും ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GazaKuwaitkuwaitnews
News Summary - Nama Charity Provides Aid in Gaza; Distributes Clothes, Fruit, and Vegetable Kits
Next Story