Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightബെനിനിൽ ജല കിണറുകളും...

ബെനിനിൽ ജല കിണറുകളും പള്ളികളും തുറന്നു നമാ ചാരിറ്റി

text_fields
bookmark_border
ബെനിനിൽ ജല കിണറുകളും പള്ളികളും തുറന്നു  നമാ ചാരിറ്റി
cancel
camera_alt

നമാ ചാരിറ്റി പൂർത്തിയാക്കിയ പള്ളിയും ജല പദ്ധതിയും

കുവൈത്ത് സിറ്റി: കുവൈത്തിലെ നമാ ചാരിറ്റി, ബെനിനിൽ 10 ജല കിണറുകളും അഞ്ചു പള്ളികളും തുറന്നു. 20,000 ത്തിലധികം ആളുകൾക്ക് പ്രയോജനം ചെയ്യുന്നതാണ് പദ്ധതി.

ഏറ്റവും പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിലേക്ക് സഹായം എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും സുസ്ഥിരമായ വികസനം കൈവിക്കുന്നതിനുമായി ശ്രദ്ധാപൂർവ്വമായ ഫീൽഡ് പഠനങ്ങൾക്ക് ശേഷമാണ് പദ്ധതികൾ നടപ്പിലാക്കിയതെന്ന് നമാ ചാരിറ്റി ഡെപ്യൂട്ടി എക്സിക്യൂട്ടീവ് പ്രസിഡന്റ് അബ്ദുൽ അസീസ് അൽ കന്ദരി പറഞ്ഞു.

ശുദ്ധജലത്തിന്റെ അഭാവം മൂലം കഷ്ടപ്പെടുകയും ദിവസവും ദീർഘദൂരം സഞ്ചരിക്കേണ്ടി വരികയും ചെയ്ത കുടുംബങ്ങൾക്ക് ഈ കിണറുകൾ ഒരു സുപ്രധാന ജീവനാഡിയാണെന്ന് അദ്ദേഹം വിശദീകരിച്ചു. പദ്ധതികൾ പൊതുജനാരോഗ്യം നേരിട്ട് മെച്ചപ്പെടുത്തുകയും മനുഷ്യന്റെ അന്തസ്സ് സംരക്ഷിക്കുകയും ചെയ്യുന്നുവെന്നും അൽ കന്ദരി കൂട്ടിച്ചേർത്തു.

സമൂഹത്തിൽ മതപരവും സാമൂഹികവുമായ കർമങ്ങൾക്കായാണ് പിന്നാക്ക പ്രദേശങ്ങളിൽ പള്ളികൾ നിർമ്മിക്കുന്നതിന് മുൻഗണന നൽകുന്നത്. കുവൈത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ലോകമെമ്പാടും മാനുഷിക ദൗത്യം തുടരുന്നതായും അദ്ദേഹം പറഞ്ഞു. ഉദാരമതികളായ ദാതാക്കളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്. ആവശ്യക്കാരെ സഹായിക്കുന്നതിൽ കുവൈത്തിന്റെ തിളക്കമാർന്ന പ്രതിച്ഛായയും മുൻനിര പങ്കും ഇത് പ്രതിഫലിപ്പിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaithgulfNAMA Charity
News Summary - Nama Charity opens water wells and mosques in Benin
Next Story