Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫലസ്തീന്റെ...

ഫലസ്തീന്റെ വിശപ്പകറ്റാൻ നമാ ചാരിറ്റി; പഴം, പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു

text_fields
bookmark_border
ഫലസ്തീന്റെ വിശപ്പകറ്റാൻ നമാ ചാരിറ്റി; പഴം, പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു
cancel
camera_alt

നമാ ചാരിറ്റി പ്രവർത്തകർ പഴം, പച്ചക്കറി വിതരണത്തിൽ

കുവൈത്ത് സിറ്റി: ദുരിതവും ഭക്ഷ്യപ്രതിസന്ധിയും നേരിടുന്ന ഫലസ്തീൻ ജനതക്ക് മാനുഷിക പിന്തുണയുമായി കുവൈത്തിലെ നമാ ചാരിറ്റി. വടക്കൻ ഗസ്സയിലെ കുടിയിറക്കപ്പെട്ട കുടുംബങ്ങൾക്ക് നമാ ചാരിറ്റി പഴം, പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. 1,200 ലധികം ഫലസ്തീനികൾക്ക് ഇത് പ്രയോജനം ചെയ്തു.

നിലവിലെ മാനുഷിക സാഹചര്യങ്ങളിൽ ഏറ്റവും ആവശ്യമുള്ള കുടുംബങ്ങൾക്കാണ് സഹായം എത്തിച്ചതെന്ന് നമാ ചാരിറ്റി വികസന, ദുരിതാശ്വാസ മേഖല മേധാവി ഖാലിദ് അൽ ഷമേരി പറഞ്ഞു. ഗസ്സയിലെ വഷളായിക്കൊണ്ടിരിക്കുന്ന ജീവിത സാഹചര്യങ്ങൾ പരിഹരിക്കുന്നതിനുള്ള അടിയന്തര മാനുഷിക പ്രതികരണ ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.

വടക്കൻ ഗസ്സയിലെ നിരവധി കുടുംബങ്ങൾ വിഭവങ്ങളുടെ പരിമിതിയും ഭക്ഷണത്തിന്റെ അഭാവവും മൂലം ദുരിതമനുഭവിക്കുന്നുണ്ട്. കുട്ടികളും പ്രായമായവരും അടങ്ങുന്ന കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വലിയ പിന്തുണയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗസ്സയിലെ പ്രതിസന്ധി വഷളാകുന്നുണ്ടെന്ന് യു.എൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വർധിച്ചുവരുന്ന ഭക്ഷ്യ അരക്ഷിതാവസ്ഥ മൂലം ആയിരക്കണക്കിന് കുടുംബങ്ങൾ ദുഷ്‌കരമായ ജീവിത സാഹചര്യങ്ങൾ നേരിടുന്നുണ്ട്. കുവൈത്ത് അതിന്റെ ദീർഘകാല മാനുഷിക സഹായങ്ങളിലൂടെ ഫലസ്തീൻ ജനതയെ സ്ഥിരമായി പിന്തുണച്ചിട്ടുണ്ടെന്നും ഖാലിദ് അൽ ഷമേരി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Palestinevegetablehungerfruitdistributes food kitsNAMA Charity
News Summary - Nama Charity distributes fruit and vegetable kits to alleviate hunger in Palestine
Next Story