നമ ചാരിറ്റി ഗസ്സയിൽ ശൈത്യകാല വസ്തുക്കൾ വിതരണം ചെയ്തു
text_fieldsകുവൈത്തിലെ നമ ചാരിറ്റി വടക്കൻ ഗസ്സയിൽ വിതരണത്തിനായി വസ്ത്രങ്ങൾ തയാറാക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ നമ ചാരിറ്റി വടക്കൻ ഗസ്സയിൽ ശൈത്യകാല വസ്ത്രങ്ങളും പുതപ്പും കിടക്കയും മറ്റും വിതരണം ചെയ്തു. അഭയാർഥികളായ 250 കുടുംബങ്ങൾക്ക് ഇത് ഉപകരിക്കും. യുദ്ധക്കെടുതികൾക്കൊപ്പം കൊടുംതണുപ്പും ഗസ്സയിൽ ജീവിതം ദുസ്സഹമാക്കുന്നുണ്ട്. വീടുകൾ തകർക്കപ്പെട്ട് തെരുവിലും തമ്പുകളിലും കഴിയുന്ന ഗസ്സക്കാർക്ക് ആവശ്യത്തിന് ഭക്ഷണമോ മറ്റു അടിസ്ഥാന ജീവനോപാധികളോ ഇല്ല. നിരവധി കുട്ടികൾ തണുത്ത് മരവിച്ച് മരിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇനിയും സഹായം ലഭ്യമാക്കുമെന്ന് നമ ചാരിറ്റി എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് അബ്ദുല്ല അസീസ് അൽ കൻദരി പറഞ്ഞു. ഫലസ്തീനിലെ അൽ ഗദ് ഡെവലപ്മെന്റ് അസോസിയേഷൻ സി.ഇ.ഒ മനാൽ സിയാം സഹായത്തിന് നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

