നജാത്ത് അൽഖൈരിയ്യ യമനിൽ സഹായം എത്തിച്ചു
text_fieldsകുവൈത്ത് സിറ്റി: യമനിൽ യുദ്ധക്കെടുതികൾക്കിരയായവർക്ക് പ്രമുഖ സന്നദ്ധസംഘടനയ ായ നജാത്ത് അൽ ഖൈരിയ്യയുടെ ആഭിമുഖ്യത്തിൽ സഹായമെത്തിച്ചു. അഭയാർഥി ക്യാമ്പുകളിൽ കഴ ിയുന്ന 5000 പേർക്ക് ഭക്ഷണ സാധനങ്ങളടങ്ങിയ കിറ്റുകളാണ് വിതരണം നടത്തിയത്. സംഘടനയുടെ യമൻകാര്യ പ്രതിനിധി ശൈഖ് മുഹമ്മദ് അൽ ഖഹ്ഥാനി പ്രാദേശികപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഇതിന്പുറമെ, മേഖലയിൽ 5000 പേർക്കുള്ള മെഡിക്കൽ സേവന ടെൻറ് സംഘടനയുടെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കോളറ ബാധിതരായ 180 പേർക്ക് ഇതുവഴിയാണ് ചികിത്സ ലഭ്യമാക്കിയത്. ദുരിത പൂർണമായ ജീവിതമാണ് യമനിലെ പല അഭയാർഥി ക്യാമ്പുകളിലും കാണാൻ സാധിച്ചത്. മതിയായ ഭക്ഷണമോ വസ്ത്രമോ ലഭിക്കാത്ത ഇവരുടെ മക്കളുടെ വിദ്യാഭ്യാസം പൂർണമായി നിലച്ചിരിക്കുകയാണ്. ഉദാരമതികളുടെ കൂടുതൽ പരിഗണന ഇവർക്കാവശ്യമാണെന്ന് ഖഹ്ഥാനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
