വ്യത്യസ്ത പരിപാടികളോടെ നാഫോ ഗ്ലോബൽ കുവൈത്ത് ഓണാഘോഷം
text_fieldsനാഫോ ഗ്ലോബൽ കുവൈത്ത് ഓണാഘോഷത്തിൽ മാവേലിക്കൊപ്പം കലാകാരന്മാർ
കുവൈത്ത് സിറ്റി : പരമ്പരാഗത ആവേശത്തോടെയും ഉത്സവ പ്രതീതിയോടെയും നാഫോ ഗ്ലോബൽ കുവൈത്ത് ഓണാഘോഷം. ‘ഓണച്ചമയം- 2025’ രക്ഷാധികാരി സുനിൽ പാറക്കപ്പാടത്ത് ഉദ്ഘാടനം ചെയ്തു. ഓണം സമത്വം, സാഹോദര്യം, സമൃദ്ധി എന്നീ കാലാതീതമായ മൂല്യങ്ങളുടെ ഓർമപ്പെടുത്തലാണെന്ന് അദ്ദേഹം ഉണർത്തി.
പരമ്പരാഗത പൂക്കളം, പ്രതീകാത്മക മാവേലി സ്വീകരണം എന്നിവയും ക്ലാസിക്കൽ നൃത്തം, ഭക്തിഗാനങ്ങൾ, നാടൻ പാട്ടുകൾ, സ്കിറ്റ്, റെട്രോ ഡാൻസ് , മോഹിനിയാട്ടം, കേരള നടനം തുടങ്ങിയ കലാരൂപങ്ങളുടെ ചിത്രീകരണങ്ങൾ ഉൾപ്പെടെ കേരളത്തിന്റെ പൈതൃകം പ്രദർശിപ്പിക്കുന്ന സാംസ്കാരിക പ്രകടനങ്ങളും നടന്നു. കുട്ടികളുടെ കലാപ്രകടനങ്ങൾ ആകർഷണീയമായി. ഓണസദ്യയും ഒരുക്കിയിരുന്നു.ഉപദേശക സമിതി, എക്സിക്യൂട്ടീവ് കമ്മിറ്റി, പ്രോഗ്രാം കമ്മിറ്റി, ലേഡീസ് വിങ് എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.
നാഫോ ഗ്ലോബൽ കുവൈത്ത് ഓണാഘോഷത്തിൽ അവതരിപ്പിച്ച നൃത്തം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

