നാഫോ ഗ്ലോബൽ കോൺക്ലേവും പുരസ്കാര വിതരണവും
text_fieldsനാഫോ ഗ്ലോബൽ കോൺക്ലേവും പുരസ്കര വിതരണവും വേണു രാജാമണി ഐ.എഫ്.എസ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: നാഫോ ഗ്ലോബൽ കോൺക്ലേവും വിവിധ മേഖലകളിൽ നിന്നും തിരെഞ്ഞെടുത്തവർക്കുള്ള അവാർഡ് വിതരണവും സംഘടിപ്പിച്ചു. എറണാകുളം ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ നടന്ന ചടങ്ങിൽ നെതർലാൻഡ് മുൻ അംബാസഡർ വേണു രാജാമണി ഐ.എഫ്.എസ് മുഖ്യാതിഥിയായി പങ്കെടുത്തു. എം.എസ് നായർ അധ്യക്ഷതവഹിച്ചു. നാഫോ ലൈഫ് ടൈം അച്ചീവ്മെന്റ്സ് അവാർഡ് , നാഫോ രത്ന, നാഫോ ശ്രീ, നാഫോ ടൈറ്റൻ, നാഫോ സ്ടാൾവാർട്ട് പുരസ്കാരങ്ങൾ ചടങ്ങിൽ കൈമാറി.
നാഫോ ഗ്ലോബൽ കോൺക്ലേവിൽ അംഗങ്ങൾ
നാഫോ ഗ്ലോബലിന്റെ പരമോന്നത ബഹുമതിയായ നാഫോ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് പത്മശ്രീ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായിക്കു ലഭിച്ചു. 2025 വർഷത്തെ മികച്ച വിദ്യാർഥികൾക്കുള്ള നാഫോ എഡ്യു അവാർഡ്സിന് വിദ്യാ വിജയകുമാറും അവന്തിക മഹേഷും അർഹരായി. ഡോ: രമേശ് ആനന്ദദാസ്, എം.എസ്. നായർ, രാജൻ മേനോൻ, ബി.എസ്. പിള്ള, വിജയൻ കാരയിൽ, ഒ.എൻ. നന്ദകുമാർ, വിജയ കുമാർ മേനോൻ, രാജശേഖരൻ നായർ, അരവിന്ദ് മേനോൻ എന്നിവർ മറ്റു പുരസ്ക്കാരങ്ങൾ എറ്റുവാങ്ങി.
വിജയ കൃഷ്ണൻ, രാജീവ് മേനോൻ, ഓ എൻ സുരേഷ് കുമാർ, ശ്രീനി സി നായർ, സുനിതാ വിജയ്, ഹരീഷ് കുമാർ എന്നിവർ സംസാരിച്ചു. വിജയ് കെ നമ്പ്യാർ ഐ.എഫ്.എസ്, ജസ്റ്റിസ് എം.ആർ ഹരിഹരൻ നായർ, ജയൻ നായർ , അനീഷ് നായർ എന്നിവർ വിഡിയോ ആശംസകൾ നേർന്നു. സി.കൃഷ്ണ കുമാർ സ്വാഗതവും ട്രഷറർ പി.എസ്. കൃഷ്ണ കുമാർ നന്ദിയും പറഞ്ഞു. നവീൻ ചിങ്ങോരം, ഉണ്ണികൃഷ്ണ കുറുപ്പ്, രാജീവ് നായർ, ഒ.എൻ. സുരേഷ്കുമാർ, ശ്രീകാന്ത്, സുബ്ബരാമൻ,എ.ആർ , ലക്ഷ്മി മഹേഷ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

