Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനാഫോ ഗ്ലോബൽ വാർഷിക...

നാഫോ ഗ്ലോബൽ വാർഷിക കൗൺസിൽ മീറ്റ്: അവാർഡുകളും പുരസ്‌കാരങ്ങളും വിതരണം ചെയ്തു

text_fields
bookmark_border
നാഫോ ഗ്ലോബൽ വാർഷിക കൗൺസിൽ മീറ്റ്: അവാർഡുകളും പുരസ്‌കാരങ്ങളും വിതരണം ചെയ്തു
cancel
camera_alt

നാഫോ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് സൂര്യ കൃഷ്ണമൂർത്തിക്ക് കൈമാറുന്നു

കുവൈത്ത് സിറ്റി: നാഫോ ഗ്ലോബൽ സോഷ്യോ വെൽഫെയർ സൊസൈറ്റി വാർഷിക പൊതുയോഗവും ഗ്ലോബൽ കൗൺസിൽ മീറ്റും കോട്ടയം ഹോട്ടൽ ഐഡയിൽ നടന്നു. ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലെയും പ്രതിനിധികൾ, വിശിഷ്ടാതിഥികൾ, ഗ്ലോബൽ കൗൺസിൽ അംഗങ്ങൾ, സാമൂഹിക പ്രവർത്തകർ, നാഫോ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ ഗ്ലോബൽ കൗൺസിലിന്റെ ഔദ്യോഗിക പ്രഖ്യാപനവും, സ്മാരക പ്രസിദ്ധീകരണത്തിന്റെ പ്രകാശനവും, പുരസ്‌കാര സമർപ്പണവും നടന്നു.

കേരള ഹൈക്കോടതി മുൻ ജഡ്ജിയും നാഫോ ഗ്ലോബൽ രക്ഷാധികാരിയുമായ ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ ഉദ്ഘാടനം ചെയ്തു. സാമൂഹിക-ക്ഷേമ പദ്ധതികളുടെ ആവിഷ്‌കരണത്തിലും നടത്തിപ്പിലും നാഫോ ഗ്ലോബൽ സ്വീകരിച്ച മാതൃക അനുകരണീയമാണെന്ന് അദ്ദേഹം അഭിപ്രായപെട്ടു. നാഫോ ഗ്ലോബൽ പ്രസിഡന്റ് വി.ആർ.വിജയൻ നായർ അധ്യക്ഷത വഹിച്ചു.

ചലച്ചിത്ര സംവിധായകൻ ജയരാജ് മുഖ്യാതിഥിയായി. കോട്ടയം മുനിസിപ്പാലിറ്റി മുൻ ചെയർമാനും എൻ.എസ്.എസ്. താലൂക്ക് യൂണിയൻ പ്രസിഡന്റുമായ ബി.ഗോപകുമാർ വിശിഷ്ടാതിഥിയായി പങ്കെടുത്തു. ചടങ്ങിൽ നാഫോ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് സൂര്യ കൃഷ്ണമൂർത്തിക്ക് ജസ്റ്റിസ് എം.ആർ.ഹരിഹരൻ നായർ സമ്മാനിച്ചു. അൽ റാഷിദ് ഇന്റർനാഷണൽ ഷിപ്പിംഗ് കമ്പനി കുവൈത്ത് ചീഫ് ഫിനാൻസ് ഓഫീസർ പ്രദീപ് മേനോന് നാഫോ രത്ന അവാർഡ് സമ്മാനിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രമുഖരെയും മികച്ച പഠനമികവ് നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു.

നാഫോ അവാർഡ് അനീഷ് നായർ, നാഫോ ടൈറ്റാൻ അവാർഡ് വിജയകൃഷ്ണൻ, സി.പി.നവീൻ, സി.പി.രാജീവ് മേനോൻ എന്നിവർ ഏറ്റുവാങ്ങി. നാഫോ സ്റ്റാൾവാർട്ട് ബഹുമതി മധുസൂദൻ ജി.മേനോൻ,പ്രേംരാജ് നമ്പ്യാർ, ആനന്ദ് മേനോൻ, ജയചന്ദ്രൻ നായർ എന്നിവർക്ക് സമ്മാനിച്ചു. നാഫോ ഗ്ലോബൽ ജനറൽ സെക്രട്ടറി മുരളി എസ്. നായർ സ്വാഗതവും ട്രഷറർ പി.എസ്. കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.

നാഫോ ഭാരവാഹികളായ സി.കൃഷ്ണകുമാർ, അനീഷ് നായർ, കൃഷ്ണൻ കെ.പിള്ളൈ, ബാലസുന്ദരൻ നായർ, രജനി മേനോൻ, ശ്രീനി സി. നായർ, ഹരീഷ് കുമാർ എന്നിവർ എന്നിവർ നേതൃത്വം നൽകി. മാളവിക നായർ അവതാരകയായി. വിജയകുമാർ പി.നായർ, പ്രദീപ് കുമാർ, ഗൗതം കൃഷ്ണ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prizes distributedNAFONafo global kuwait
News Summary - NAFO Global Annual Council Meet: Awards and prizes distributed
Next Story