നദീർ തിക്കോടിക്ക് ജി.ടി.എഫ് യാത്രയയപ്പ് നൽകി
text_fieldsപ്രവാസജീവിതം അവസാനിപ്പിച്ച് പോകുന്ന നദീർ തിക്കോടിക്ക് ഗ്ലോബൽ തിക്കോടിയൻസ് ഫോറം കുവൈത്ത് ചാപ്റ്റർ
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് പോകുന്ന നദീർ തിക്കോടിക്ക് ഗ്ലോബൽ തിക്കോടിയൻസ് ഫോറം കുവൈത്ത് ചാപ്റ്റർ യാത്രയയപ്പ് നൽകി. ജനറൽ സെക്രട്ടറി അനൂപ് തിക്കോടി സ്വാഗതം പറഞ്ഞു. ആക്ടിങ് പ്രസിഡൻറ് സമീർ തിക്കോടി അധ്യക്ഷത വഹിച്ചു. ചെയർമാൻ അബു കോട്ടയിൽ യോഗം ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ ജനറൽ സെക്രട്ടറി നജ്മുദ്ദീൻ, മറ്റു ഭാരവാഹികൾ, എക്സിക്യൂട്ടിവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
തിക്കോടിക്കാർ എന്നപേരിൽ കുവൈത്തിൽ മാത്രമായി തുടങ്ങിയ കൂട്ടായ്മയെ ജി.സി.സി മൊത്തം വ്യാപിച്ചുകിടക്കുന്ന ഗ്ലോബൽ തിക്കോടിയൻസ് ഫോറം എന്ന വലിയ സംഘടന രൂപത്തിൽ എത്തിക്കാനുള്ള നദീർ തിക്കോടിയുടെ പ്രയത്നത്തെയും നേതൃപാടവത്തെയും എല്ലാവരും പ്രശംസിച്ചു. കുവൈത്തിൽ കർഫ്യൂ കാലമായതിനാൽ യാത്രയയപ്പ് സമ്മേളനം സൂം ആപ്പ് വഴിയാണ് നടത്തിയത്. ഭാരവാഹികൾ നേരിെട്ടത്തി ഉപഹാരം കൈമാറി. 1994 മുതൽ തുടങ്ങിയ പ്രവാസത്തിെൻറ രണ്ടാംഘട്ടമാണ് 2004 മുതൽ കുവൈത്തിൽ ജീവിച്ചത്. സംഘടനാപരമായും അല്ലാതെയുമുള്ള സഹകരണങ്ങൾക്ക് നദീർ തിക്കോടി നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

