എൻ. രാമകൃഷ്ണൻ അനുസ്മരണം നടത്തി
text_fieldsഒ.ഐ.സി.സി കുവൈത്ത് കണ്ണൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച എൻ. രാമകൃഷ്ണൻ അനുസ്മരണം
കുവൈത്ത് സിറ്റി: കണ്ണൂർ ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ തൊഴിൽ മന്ത്രിയുമായിരുന്ന എൻ. രാമകൃഷ്ണെൻറ ഒമ്പതാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ഒ.ഐ.സി.സി കുവൈത്ത് കണ്ണൂർ ജില്ല കമ്മിറ്റി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
ദേശീയ പ്രസിഡൻറ് വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്തു.
കണ്ണൂർ ജില്ല ആക്ടിങ് പ്രസിഡൻറ് ലിപിൻ മുഴക്കുന്ന് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഒ.ഐ.സി.സി നേതാക്കളായ ഹമീദ് കേളോത്ത്, എം.എ. നിസാം, മാണി ചാക്കോ, ഇല്യാസ് പൊതുവാച്ചേരി, മഹമൂദ് പെരുമ്പ, രജിത്ത് തൊടീക്കളം, ബോണി തുടങ്ങിയവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി ഷോബിൻ സണ്ണി സ്വാഗതവും ഷരൺ കോമത്ത് നന്ദിയും പറഞ്ഞു.

