കല കുവൈത്ത് 'എെൻറ കൃഷി' കാർഷിക മത്സര സമ്മാനം നൽകി
text_fieldsകല കുവൈത്ത് ‘എെൻറ കൃഷി’ കാർഷിക മത്സരത്തിലെ വിജയികൾക്ക് സമ്മാനം നൽകുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് മലയാളികളിലെ കാര്‍ഷിക അഭിരുചി പ്രോത്സാഹിപ്പിക്കുക, കാര്‍ഷിക സംസ്കാരം നിലനിര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ കല കുവൈത്തിെൻറ നേതൃത്വത്തില്‍ സംഘടിപ്പിച്ച 'എെൻറ കൃഷി' കാര്‍ഷിക മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം അബുഹലീഫ കല സെൻററിൽ നടത്തി.
കല കുവൈത്ത് പ്രസിഡൻറ് ജ്യോതിഷ് ചെറിയാൻ, ട്രഷറർ പി.ബി. സുരേഷ്, വൈസ് പ്രസിഡൻറ് വി.വി. രംഗൻ, ജോയൻറ് സെക്രട്ടറി ആസഫ് അലി എന്നിവർ സമ്മാനദാനം നിർവഹിച്ചു. ഒന്നാം സ്ഥാനം നേടിയ ഷൈബു കരുണിന് 'കർഷകശ്രീ' പുരസ്കാരവും രണ്ടാം സ്ഥാനം നേടിയ ജയകുമാറിന് 'കർഷക പ്രതിഭ' പുരസ്കാരവും മൂന്നാം സ്ഥാനം നേടിയ രാജൻ തോട്ടത്തിലിന് 'കർഷക മിത്ര' പുരസ്കാരവുമാണ് നൽകിയത്. അഞ്ഞൂറോളം മത്സരാർഥികളാണ് 2020 ഒക്ടോബർ മുതൽ മാർച്ച് വരെ ആറുമാസം ഫ്ലാറ്റുകളിലും ബാൽക്കണികളിലും ലഭിച്ച സ്ഥലങ്ങളിലും കൃഷി ചെയ്ത് മത്സരത്തിൽ പങ്കാളികളായത്. കൃഷി ഇനങ്ങളുടെ വൈവിധ്യം, കാര്‍ഷിക ഇനങ്ങള്‍ ഒരുക്കിയ രീതി, അനുവര്‍ത്തിക്കുന്ന കൃഷി രീതികള്‍, കുടുംബാംഗങ്ങളുടെ പങ്കാളിത്തം, ദൈനംദിന പരിചരണത്തിലും കൃഷിരീതികള്‍ സ്വായത്തമാക്കുന്നതിലുമുള്ള കുട്ടികളുടെ പങ്കാളിത്തം, പാഴ്വസ്തു പുനരുപയോഗം എന്നിവ മാനദണ്ഡമാക്കിയാണ് വിജയികളെ തെരഞ്ഞെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

