Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right'എ​െൻറ ശ​രീ​രം, എ​െൻറ...

'എ​െൻറ ശ​രീ​രം, എ​െൻറ അ​വ​കാ​ശം' കു​ത്തി​വെ​പ്പി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി സ്വ​ദേ​ശി​ക​ൾ

text_fields
bookmark_border
എ​െൻറ ശ​രീ​രം, എ​െൻറ അ​വ​കാ​ശം കു​ത്തി​വെ​പ്പി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി സ്വ​ദേ​ശി​ക​ൾ
cancel
camera_alt

 ‘എ​െൻറ ശ​രീ​രം, എ​െൻറ അ​വ​കാ​ശം’, ‘നി​ര്‍ബ​ന്ധി​ത വാ​ക്‌​സി​നേ​ഷ​ന്‍ വേ​ണ്ട’ തു​ട​ങ്ങി​യ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ഉ​യ​ർ​ത്തി പ്ര​തി​ഷേ​ധി​ക്കു​ന്ന കു​വൈ​ത്തി​ക​ൾ 

കു​വൈ​ത്ത്​ സി​റ്റി: 'എ​െൻറ ശ​രീ​രം, എ​െൻറ അ​വ​കാ​ശം', 'നി​ര്‍ബ​ന്ധി​ത വാ​ക്‌​സി​നേ​ഷ​ന്‍ വേ​ണ്ട' തു​ട​ങ്ങി​യ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ഉ​യ​ർ​ത്തി പ്ര​തി​ഷേ​ധ​വു​മാ​യി ഒ​രു​കൂ​ട്ടം കു​വൈ​ത്തി​ക​ൾ. വാ​ണി​ജ്യ സ​മു​ച്ച​യ​ങ്ങ​ള്‍, റ​സ്​​റ്റാ​റ​ൻ​റു​ക​ള്‍, ഹെ​ൽ​ത്ത്​ ക്ല​ബു​ക​ള്‍, ബ്യൂ​ട്ടി പാ​ര്‍ല​റു​ക​ള്‍, ബാ​ര്‍ബ​ര്‍ ഷോ​പ്പു​ക​ള്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പെ​ടു​ക്കാ​ത്ത​വ​ർ​ക്ക്​ പ്ര​വേ​ശ​ന​വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തും വി​ദേ​ശ​യാ​ത്ര വി​ല​ക്കു​ന്ന​തും എ​തി​ർ​ത്താ​ണ്​ ഒ​രു​സം​ഘം സ്വ​ദേ​ശി​ക​ള്‍ ഇ​റാ​ദ സ്‌​ക്വ​യ​റി​നു മു​ന്നി​ല്‍ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്. നി​ര്‍ബ​ന്ധി​ത പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ സ്വാ​ത​ന്ത്ര്യ​ത്തി​നെ​തി​രാ​യ ആ​ക്ര​മ​ണ​മാ​ണെ​ന്നാ​ണ് പ്ര​തി​ഷേ​ധ​ക്കാ​രു​ടെ വാ​ദം.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും ഒ​രു​വി​ഭാ​ഗം പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തു​ന്നു​ണ്ട്. കു​ത്തി​വെ​പ്പ്​ എ​ടു​ത്തി​ട്ടി​ല്ലാ​ത്ത​വ​രും വാ​ക്സി​നേ​ഷ​നാ​യി ര​ജി​സ്​​റ്റ​ർ ചെ​യ്ത് മാ​സ​ങ്ങ​ളാ​യി കാ​ത്തി​രി​ക്കു​ന്ന​വ​രും ഒ​രു ഡോ​സ് സ്വീ​ക​രി​ച്ച​വ​രും അ​ട​ക്കം നി​ര​വ​ധി പേ​രാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്. ഒ​രു വി​ഭാ​ഗം കു​വൈ​ത്തി​ക​ൾ വാ​ക്​​സി​ൻ എ​ടു​ക്കേ​ണ്ടെ​ന്ന്​ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. രാ​ജ്യ​ത്ത്​ വാ​ക്​​സി​നേ​ഷ​ൻ നി​യ​മം​മൂ​ലം നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​മി​ല്ല.

അ​തേ​സ​മ​യം, ​ആ​ളു​ക​ൾ ഒ​ത്തു​കൂ​ടു​ന്ന പൊ​തു​ഇ​ട​ങ്ങ​ളി​ൽ പ്ര​വേ​ശ​ന​വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്​ ഉ​ൾ​പ്പെ​ടെ സ​മ്മ​ർ​ദ ന​ട​പ​ടി​ക​ളി​ലൂ​ടെ പ​ര​മാ​വ​ധി പേ​രെ കു​ത്തി​വെ​പ്പി​ന്​ പ്രേ​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.സാ​മൂ​ഹി​ക പ്ര​തി​രോ​ധ​ശേ​ഷി കൈ​വ​ര​ണ​മെ​ങ്കി​ൽ പ​ര​മാ​വ​ധി പേ​ർ വാ​ക്​​സി​ൻ സ്വീ​ക​രി​ക്ക​ണം എ​ന്ന​തു​കൊ​ണ്ടാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid vaccine
Next Story