Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഇസ്‍ലാമിനെതിരെ വിദ്വേഷം വളർത്തുന്നതിൽനിന്ന് പിന്തിരിയണം’:കെ.കെ.ഐ.സി

text_fields
bookmark_border
‘ഇസ്‍ലാമിനെതിരെ വിദ്വേഷം   വളർത്തുന്നതിൽനിന്ന് പിന്തിരിയണം’:കെ.കെ.ഐ.സി
cancel

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‍ലാഹി സെന്റർ (കെ.കെ.ഐ.സി) ഫർവാനിയ നോർത്ത് യുണിറ്റ് ‘ഇസ്‍ലാമോഫോബിയ’ എന്ന വിഷയത്തിൽ പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. ഫർവാനിയ മെഡക്സ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ അബ്ദു റഷീദ് കുട്ടമ്പൂർ മുഖ്യപ്രഭാഷണം നടത്തി.

അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ചു ഇസ്ലാമിനെതിരെ വിദ്വേഷം വളർത്താനുള്ള ബോധപൂർവ്വ ശ്രമത്തിൽ നിന്ന് മാധ്യമങ്ങൾ വിട്ടുനിൽക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുസ്ലിം വിരോധം വളർത്തുക വഴി ഫാഷിസത്തിന് വളരാൻ മണ്ണൊരുക്കുകയാണ് ലിബറലിസത്തിന്റെ വക്താക്കളും സംഘപരിവാർ നയിക്കുന്ന മീഡിയകളും ചെയ്തുകൊണ്ടിരിക്കുന്നത്.

മതാധ്യാപനങ്ങളെയും പണ്ഡിതരെയും പിന്തിരിപ്പനായി ചിത്രീകരിച്ച് പുതുതലമുറയിൽ ഇസ്ലാമിക വിരുദ്ധ പൊതുബോധം സൃഷ്ടിക്കാനുള്ള ആസൂത്രിത അജണ്ടയുടെ ഭാഗമാണ് സമീപകാല വിവാദങ്ങളുടെ പശ്ചാത്തലം എന്നും സൂചിപ്പിച്ചു. വിവിധ മതവിഭാഗങ്ങൾ സൗഹാർദ്ദത്തിൽ കഴിയുന്ന കേരളത്തിന്റെ സാമൂഹികാവസ്ഥക്ക് മാറ്റം വരുത്തി, വർഗീയ ധ്രുവീകരണം സൃഷ്ടിച്ചെടുക്കാനുള്ള ശ്രമങ്ങളെ ഗൗരവത്തോടെ നോക്കിക്കാണണമെന്നും ഉണർത്തി.

യൂണിറ്റ് പ്രസിഡന്റ് ഉമ്മർ പാടൂര് അധ്യക്ഷത വഹിച്ചു. പരിപാടി വിസ്ഡം ഇസ്ലാമിക്ക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി. എൻ.അബ്ദുൽ ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു. മെഡക്സ് മെഡിക്കൽ കെയർ സി.ഇ.ഒ ഷറഫുദ്ദീൻ കണ്ണേത്ത്, കെ.എം.സി.സി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് മുസ്തഫ കാരി എന്നിവർ ആശംസ നേർന്നു. ജഅഫർ കൊടുങ്ങല്ലൂർ സ്വാഗതവും, നിഷാജ് നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Must refrain from spreading hatred against Islam
Next Story