Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമുസ്‍ലിം ലീഗ്...

മുസ്‍ലിം ലീഗ് പ്ലാറ്റിനം ജൂബിലി കെ.എം.സി.സി ഐക്യദാർഢ്യം സംഘടിപ്പിച്ചു

text_fields
bookmark_border
മുസ്‍ലിം ലീഗ് പ്ലാറ്റിനം ജൂബിലി കെ.എം.സി.സി ഐക്യദാർഢ്യം സംഘടിപ്പിച്ചു
cancel
camera_alt

കു​വൈ​ത്ത് കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച പ്ലാ​റ്റി​നം ജൂ​ബി​ലി ഐ​ക്യ​ദാ​ർ​ഢ്യ​വും ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ അ​നു​സ്മ​ര​ണ​വും ഫാ. ​ഡേ​വി​സ് ചി​റ​മേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: മു​സ്‍ലിം ലീ​ഗ് പ്ലാ​റ്റി​നം സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​വൈ​ത്ത് കെ.​എം.​സി.​സി ഐ​ക്യ​ദാ​ർ​ഢ്യ​വും ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ അ​നു​സ്മ​ര​ണ​വും ഫാ. ​ഡേ​വി​സ് ചി​റ​മേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കു​വൈ​ത്ത് കെ.​എം.​സി.​സി ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് അ​സ്‍ലം കു​റ്റി​ക്കാ​ട്ടൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ സ്നേ​ഹ​ത്തി​ന്റെ പൂ​ക്ക​ൾ വി​രി​യി​ച്ച അ​തു​ല്യ പ്ര​തി​ഭ​യാ​യി​രു​ന്നു പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളെ​ന്ന് ഫാ. ​ചി​റ​മേ​ൽ പ​റ​ഞ്ഞു.

മെ​ഡെ​ക്സ് ചെ​യ​ർ​മാ​ൻ ഫാ​സ് മു​ഹ​മ്മ​ദ​ലി ത​ങ്ങ​ൾ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​എം.​സി.​സി നേ​താ​വ് ഇ​സ്മാ​യി​ൽ വ​ള്ളി​യോ​ത്ത് മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. സ്നേ​ഹ​ത്തി​ന്റെ​യും ചേ​ർ​ത്തു​പി​ടി​ക്ക​ലി​ന്റെ​യും രാ​ഷ്ട്രീ​യ​മാ​ണ് ലീ​ഗ് മു​ന്നോ​ട്ടു​വെ​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന എ​സ്.​പി. അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. കെ.​ഐ.​സി വൈ​സ് ചെ​യ​ർ​മാ​ൻ ഉ​സ്മാ​ൻ ദാ​രി​മി, കു​വൈ​ത്ത് കെ.​എം.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ എ​ൻ.​കെ. ഖാ​ലി​ദ് ഹാ​ജി, ഷ​ഹീ​ദ് പ​ട്ടി​ല്ല​ത്ത്, ഹാ​രി​സ് വ​ള്ളി​യോ​ത്ത്, സെ​ക്ര​ട്ട​റി​മാ​രാ​യ എ​ൻ​ജി​നീ​യ​ർ മു​ഷ്താ​ഖ്, ഷ​രീ​ഫ് ഒ​തു​ക്കു​ങ്ങ​ൽ, റ​സാ​ഖ് അ​യ്യൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സി​ദ്ദീ​ഖ് മ​റു​പ​ടി​പ്ര​സം​ഗം നി​ർ​വ​ഹി​ച്ചു. ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ടി. ഷം​സു സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി സി​റാ​ജ് എ​ര​ഞ്ഞി​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait KMCCPlatinum Jubilee
News Summary - Muslim League organized Platinum Jubilee
Next Story