എം.സി.എസ് ‘നമ്മുടെ കൊയിലാണ്ടി’ സ്നേഹസംഗമം
text_fieldsമുസ്ലിം ചാരിറ്റബിൾ സൊസൈറ്റി കൊയിലാണ്ടി കുവൈത്ത് കമ്മിറ്റി സംഘടിപ്പിച്ച ‘നമ്മുടെ
കൊയിലാണ്ടി സ്നേഹ സംഗമം 2025’
കുവൈത്ത് സിറ്റി: മുസ്ലിം ചാരിറ്റബിൾ സൊസൈറ്റി കൊയിലാണ്ടി കുവൈത്ത് കമ്മിറ്റി ‘നമ്മുടെ കൊയിലാണ്ടി സ്നേഹ സംഗമം 2025’ എന്ന പേരിൽ പിക്നിക് സംഘടിപ്പിച്ചു. കബ്ദ് റിസോർട്ടിൽ നടന്ന പരിപാടിയിൽ ഇരുന്നൂറോളം പേർ പങ്കെടുത്തു.
കലാ കായിക വൈജ്ഞാനിക പരിപാടികളും വിവിധ ഗെയിമുകളും ഗൃഹാതുരത്വമുണർത്തുന്ന പരിപാടികളും നടത്തി. പൊതു ചടങ്ങ് എ.എം.പി. അബ്ദുൽ ഖാലിഖ് ഉദ്ഘാടനം ചെയ്തു.
കെ.കെ. ഷാഫി ഖിറാഅത്ത് നടത്തി. പി. മുജീബ് അധ്യക്ഷത വഹിച്ചു. എ.ടി. നൗഫൽ സ്വാഗതവും പിക്നിക് കൺവീനർ പി. ഇസ്മായിൽ നന്ദിയും പറഞ്ഞു.
പിക്നിക്കിനോടനുബന്ധിച്ച് നടത്തിയ ഓൺലൈൻ ഖുർആൻ, മാപ്പിളപ്പാട്ട്, വാട്ട്സ് ആപ് സ്റ്റാറ്റസ്, ടോക്ക് ഷോ മത്സര വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
ബ്രോഷർ പ്രകാശനം എ.എം.പി ബഷീർ - റമീസ് ബാത്ത, ജംഷിദ് എന്നിവർക്ക് നൽകിയും റമദാൻ കൂപ്പൺ പ്രകാശനം അഷ്റഫ് അൽ അമൽ റഷാദ്, വാഹിദ് എന്നിവർക്ക് നൽകിയും നിർവഹിച്ചു.
മെംബേർസ് പ്രൊഫൈൽ പ്രകാശനം ബഷീർ ബാത്ത -സാലിഹ്, സവാദ് എന്നിവർക്ക് നൽകിയും സേവാ കേന്ദ്ര പോസ്റ്റർ പ്രകാശനം എ.എം.പി റഊഫ് - സലാഹ് അബൂബക്കർ, റയീസ് ബാത്ത എന്നിവർക്ക് നൽകിയും നിർവഹിച്ചു. വൈകീട്ട് ഇശൽ ബാൻഡ് മുട്ടിപ്പാട്ട് അവതരിപ്പിച്ചു. രാവിലെ പത്തിന് ആരംഭിച്ച പിക്നിക് രാത്രി ഒമ്പതിനാണ് അവസാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

