മലങ്കര ഇവാഞ്ചലിക്കൽ ചർച്ച് മ്യൂസിക്കൽ നൈറ്റ്
text_fieldsമലങ്കര ഇവാഞ്ചലിക്കൽ ചർച്ച് മ്യൂസിക്കൽ നൈറ്റ് പരിപാടിയിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: മലങ്കര ഇവാഞ്ചലിക്കൽ ചർച്ച് കുവൈത്ത് ചർച്ചിന്റെ നേതൃത്വത്തിൽ മ്യൂസിക്കൽ നൈറ്റ് സംഘടിപ്പിച്ചു.
അബ്ബാസിയ ആർട്ട് സർക്കിൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഇടവക വികാരി പ്രജീഷ് മാത്യു അധ്യക്ഷത വഹിച്ചു. സെൻതോമസ് ഇവാഞ്ചലിക്കൽ ചർച്ച് കുവൈത്ത് ഇടവക വികാരി എൻ.എം ജെയിംസ് മുഖ്യാതിഥിയായി. ആരാധനയിൽ സംഗീതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഇടവക വൈസ് പ്രസിഡന്റ് എം.ടി. തോമസ് ആശംസകൾ അറിയിച്ചു. ഗായകസംഘം സെക്രട്ടറി റിപ്പോർട്ട് വായിച്ചു.
സിസ്റ്റർ സിനി മോളിന്റെ നേതൃത്വത്തിലുള്ള മലങ്കര ഇവാഞ്ചലിക്കൽ ചർച്ച് ഗായകസംഘം മ്യൂസിക്കൽ നൈറ്റിന് നേതൃത്വം നൽകി. മൃദുൻ ജോർജ് കൺവീനറായും ജെസ്വിൻ ജോയിൻ കൺവീനറായും പ്രവർത്തിച്ചു.
ജോൺസൺ മാത്യു, സോനറ്റ് ജസ്റ്റിൻ, ജേക്കബ്, ജിതിൻ ടി. എബ്രഹാം, നന്ദകുമാർ കെ.ജി, ടെൻസി, ഷിജി, ജെമിനി, മേഴ്സി എന്നിവർ പിന്നണിയിൽ പ്രവർത്തിച്ചു.

