മ്യൂസിയങ്ങളും കൾചറൽ സെൻററുകളും നാളെ തുറക്കും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിെൻറ അടുത്ത പടി ഞായറാഴ്ച മുതൽ പ്രാബല്യത്തിലാകും.മ്യൂസിയങ്ങളും കൾചറൽ സെൻററുകളും ഞായറാഴ്ച മുതൽ തുറക്കുമെന്നതാണ് പ്രധാന പുരോഗതി.
സാമൂഹിക അകലം പാലിക്കുന്നത് ഉൾപ്പെടെ ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കണമെന്ന വ്യവസ്ഥയോടെയാണ് മ്യൂസിയങ്ങളും കൾച്ചറൽ സെൻററുകളും തുറക്കാൻ അനുവദിക്കുന്നത്.ഇക്കാര്യം ഉറപ്പുവരുത്താൻ ആരോഗ്യ മന്ത്രാലയത്തിെൻറ മേൽനോട്ടമുണ്ടാകും.
കോവിഡ് എമർജൻസി കമ്മിറ്റിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നുവെങ്കിലും ജാഗ്രത കൈവെടിയരുതെന്ന് മന്ത്രിസഭ അഭ്യർഥിച്ചിട്ടുണ്ട്. ഘട്ടംഘട്ടമായി നിയന്ത്രണങ്ങൾ നീക്കി രാജ്യം സാധാരണ ജീവിതത്തിലേക്ക് അടുക്കുകയാണ്.
പ്രതിദിന കോവിഡ് കേസുകൾ ഒരുമാസമായി 1000ത്തിനും 1500നും ഇടയിൽ തുടരുകയാണ്. വർധനയില്ലാതെ പിടിച്ചുനിർത്താൻ കഴിഞ്ഞുവെന്ന ആശ്വാസമാണ് അധികൃതർക്കുള്ളത്.ടെസ്റ്റ് പോസിറ്റിവിറ്റി പത്തിനും 13നും ഇടയിൽ ശതമാനമായി തുടരുന്നു.
ഭൂരിഭാഗം പേരും വാക്സിൻ എടുക്കുന്നതോടെ സമൂഹത്തിനാകെ കോവിഡിനെ പ്രതിരോധിക്കാൻ കഴിയുമെന്നും സെപ്റ്റംബറോടെ ഇൗ നില കൈവരിക്കാൻ കഴിയുമെന്നുമാണ് ആരോഗ്യ മന്ത്രാലയത്തിെൻറ വിലയിരുത്തൽ. വാക്സിനേഷൻ ത്വരിതഗതിയിൽ പുരോഗമിക്കുന്നുണ്ട്. അതോടെ പൂർണതോതിൽ സാധാരണ ജീവിതത്തിലേക്ക് രാജ്യത്തെ കൊണ്ടുപോകാൻ കഴിഞ്ഞേക്കും.
ഇത്തരം വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ ക്രമാനുഗതമായി ലഘൂകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

