മാധ്യമങ്ങളുടെ ചരിത്രവും വർത്തമാനവും പറഞ്ഞ് മ്യൂസിയം
text_fieldsവാർത്താവിതരണ മന്ത്രി അബ്ദുൽറഹ്മാൻ അൽ മുതൈരി പഴയകാല ഉപകരണങ്ങൾക്കരികെ
കുവൈത്ത് സിറ്റി: കുവൈത്തിലെ മാധ്യമങ്ങളുടെ ചരിത്രവും വർത്തമാനവും പറഞ്ഞ് മ്യൂസിയം. വാർത്താവിതരണ മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് മ്യൂസിയം ബുധനാഴ്ച വാർത്താവിതരണ മന്ത്രി അബ്ദുൽറഹ്മാൻ അൽ മുതൈരി ഉദ്ഘാടനം ചെയ്തു. മാധ്യമ മേഖലയിലെ പഴയകാല ഉപകരണങ്ങൾ, ഫോട്ടോകൾ എന്നിവ മ്യൂസിയത്തിന്റെ ഭാഗമാണ്. ഫോട്ടോഗ്രാഫുകളും പുരാവസ്തുക്കളും അടങ്ങുന്ന മ്യൂസിയം ഈ രംഗത്തെ രാജ്യത്തിന്റെ സുദീർഘമായ ചരിത്രം രേഖപ്പെടുത്തുന്നതാണെന്ന് മന്ത്രി അൽ മുതൈരി പറഞ്ഞു.
പുരാതന പ്രോജക്ടറുകളിലൊന്ന്
കുവൈത്തിന്റെ മുൻകാല മാധ്യമ നേട്ടങ്ങളുടെ സാക്ഷ്യപത്രമാണ് ഇവ. ഭാവി തലമുറകൾക്ക് രാജ്യത്തിന്റെ സാംസ്കാരികവും കലാപരവുമായ ഉൽപാദനം വർധിപ്പിക്കുന്നതിന് മ്യൂസിയം പ്രോത്സാഹനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

