മുര്ഗാബ് പ്രീമിയര് ലീഗ്: തസ്മിയ ക്രിക്കറ്റ് ടീം ജേതാക്കൾ
text_fieldsകുവൈത്ത് സിറ്റി: മുര്ഗാബ് പ്രീമിയര് ലീഗ് സംഘടിപ്പിച്ച മൂന്നാം സീസൺ ക്രിക്കറ്റ് ലീഗ് മത്സരത്തിൽ തസ്മിയ ക്രിക്കറ്റ് ടീം ജേതാക്കൾ. ഫൈനലിൽ ലുലുമണി ക്രിക്കറ്റ് ടീമിനെ കീഴടക്കിയാണ് വിജയം. മുര്ഗാബ് മുംബൈ ഗ്രൗണ്ടില് നടന്ന മത്സരം കാണാൻ നിരവധി ക്രിക്കറ്റ് താരങ്ങളുമെത്തി.
ലുലുമണി ഭാരവാഹികളും മുര്ഗാബ് പ്രീമിയര് ലീഗ് ഭാരവാഹികളും വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. കമാല് മുംബൈ ഇന്ത്യന്, വസീം കിം സിറ്റി, പങ്കജ്, സിബിന്, ഷബീർ എന്നിവര് സന്നിഹിതരായി. മുദസിര് ശൈഖാണ് ഫൈനലിലെ മാന് ഓഫ് ദ മാച്ച്. റഫീഖിനെ ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാനായും ബെസ്റ്റ് ബൗളറായി ഷഹസാദ് ലാലുവിനെയും തിരിഞ്ഞെടുത്തു. അടുത്ത സീസൺ റമദാന് ശേഷം ആരംഭിക്കുമെന്ന് ഭാരവാഹികള് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

