കേ​ന്ദ്ര സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര‍ൻ കുവൈത്ത്​ സ​ന്ദ​ർ​ശ​ിച്ചു

  • കു​വൈ​ത്ത് സാ​മ്പ​ത്തി​ക​കാ​ര്യ മ​ന്ത്രിയുമായും വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി​യു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി 

12:22 PM
16/09/2019
കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി ഖാ​ലി​ദ് അ​ൽ ജ​റ​ല്ല​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ​നി​ന്ന്

കു​വൈ​ത്ത് സി​റ്റി: ര​ണ്ടു ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​ന് കു​വൈ​ത്തി​ലെ​ത്തി​യ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ കു​വൈ​ത്തി​ലെ മ​ന്ത്രി​മാ​ർ, ന​യ​ത​ന്ത്ര​ജ്ഞ​ർ, ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി ഖാ​ലി​ദ് അ​ൽ ജ​റ​ല്ല​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ പ്ര​ധാ​ന​മാ​യും ഇ​രു​രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള സു​ഹൃ​ദ്ബ​ന്ധ​വും നി​ല​നി​ർ​ത്ത​പ്പോ​രു​ന്ന ഉൗ​ഷ്മ​ള​ബ​ന്ധ​വും തു​ട​രു​ന്ന​തി​നും മേ​ഖ​ല​യി​ലെ ചി​ല വി​ഷ​യ​ങ്ങ​ളു​മാ​ണ് ച​ർ​ച്ച​ചെ​യ്ത​ത്. അ​ന്താ​രാ​ഷ്​​ട്ര രം​ഗ​ത്തെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യ ഇ​രു മ​ന്ത്രി​മാ​രും ഇ​ന്ത്യ-​കു​വൈ​ത്ത് ബ​ന്ധം ഉ​റ​പ്പി​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും മു​ന്നോ​ട്ടു​വെ​ച്ചു. നേ​ര​േ​ത്ത കു​വൈ​ത്തി​ലെ സാ​മ്പ​ത്തി​ക​കാ​ര്യ മ​ന്ത്രി മ​റി​യം അ​ൽ അ​ഖീ​ലു​മാ​യി കേ​ന്ദ്ര സ​ഹ​മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. 
കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ ഡെ​പ്യൂ​ട്ടി മ​ന്ത്രി​മാ​രാ​യ അ​ലി അ​ൽ സ​ഇൗ​ദ്, ത​ലാ​ൽ അ​ൽ ഷ​ട്ടി എ​ന്നി​വ​രും കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കാ​ളി​ക​ളാ​യി. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ കെ. ​ജീ​വ​സാ​ഗ​ർ കൂ​ടി​ക്കാ​ഴ്ച​യി​ൽ മ​ന്ത്രി​യെ അ​നു​ഗ​മി​ച്ചു. 


ഏ​ജ​ൻ​റു​മാ​രു​ടെ ച​തി​യി​ൽ​പെ​ട്ട് അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ല്‍ ക​ഴി​യു​ന്ന​വ​രെ, ശ​നി​യാ​ഴ്ച കു​വൈ​ത്തി​ലെ​ത്തി​യ മ​ന്ത്രി സ​ന്ദ​ര്‍ശി​ച്ചി​രു​ന്നു. ദു​രി​ത​ത്തി​ൽ​പെ​ട്ട​വ​രെ എ​ത്ര​യും വേ​ഗം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഇന്ത്യയിൽ നിന്നുള്ള എഞ്ചിനീയർമാർ, നഴ്സുമാർ, ഗാർഹിക തൊഴിലാളികൾ എന്നിവരുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇരു രാജ്യങ്ങളും ചർച്ച ചെയ്തു. വ്യാജ വിസയിലടക്കം കുവൈത്തിലെത്തിയ ഇന്ത്യൻ പൗരന്മാർ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ ഉടനടി പരിഹാരം കാണുമെന്ന് വി.മുരളീധരൻ വ്യക്തമാക്കി. ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള റി​ക്രൂ​ട്ടി​ങ്ങി​െൻറ ഭാ​ഗ​മാ​യു​ള്ള എ​മി​ഗ്രേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ ക​ര്‍ശ​ന​മാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.  കേ​ര​ള​ത്തി​ല്‍നി​ന്നു​ള്ള ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി റി​ക്രൂ​ട്ടി​ങ്ങും ന​ഴ്‌​സ​സ് റി​ക്രൂ​ട്ടി​ങ്ങും സ​ര്‍ക്കാ​ര്‍ ഏ​ജ​ന്‍സി​ക​ള്‍ വ​ഴി മാ​ത്ര​മാ​യി നി​യ​ന്ത്രി​ക്കും. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​െൻറ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ശ്ര​മി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.  വൈ​കീ​ട്ട്‌  മി​ലേ​നി​യം ഹോ​ട്ട​ലി​ൽ കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​വു​മാ​യും കേ​ന്ദ്ര സ​ഹ​മ​ന്ത്രി സം​വ​ദി​ച്ചു. സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം മ​ന്ത്രി ഇ​റാ​ഖി​ലേ​ക്ക് തി​രി​ച്ചു. അ​വി​ടെ​യും ര​ണ്ടു​ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​മു​ണ്ട്. 

Loading...
COMMENTS