ലൈറ്റ് ടെക്നോളജിയുമായി മുനീറ ലോകകപ്പിലേക്ക്...
text_fieldsമുനീറ അൽ ഖദൈരിയുടെ ലൈറ്റ് ശിൽപങ്ങൾ
കുവൈത്ത് സിറ്റി: കുവൈത്ത് ഫൈൻ ആർട്സ് സ്പെഷലിസ്റ്റ് മുനീറ അൽ ഖദൈരിയുടെ നൂതന ലൈറ്റ് ടെക്നോളജി പ്രോജക്ട് ഖത്തർ ലോകകപ്പിലെ ഷോപീസ് ഇവന്റിൽ പ്രദർശിപ്പിക്കും. അന്തർവാഹിനികളുടെ നിർമാണത്തിൽ ഉപയോഗിക്കുന്ന പ്രകാശിത ഗ്ലാസ് വസ്തുക്കൾകൊണ്ടുള്ള വിവിധ മാതൃകകൾ ഉൾക്കൊള്ളുന്നതാണ് പദ്ധതി.
അറബ് മേഖലയുടെ സമ്പന്നമായ സമുദ്ര പൈതൃകത്തിന്റെ പ്രതീകമാണ് ഇവയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വർഷങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ പദ്ധതിയെന്ന് മുനീറ അൽ ഖദൈരി പറഞ്ഞു. ലോകകപ്പ് പ്രദർശനത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷവും പ്രകടിപ്പിച്ചു.
ടോക്യോ സർവകലാശാലയിൽനിന്ന് ഫൈൻ ആർട്സിൽ ഡോക്ടറേറ്റ് നേടിയ മുനീറ അൽ ഖദൈരിയുടെ സൃഷ്ടികൾ ഇറ്റലി, യു.എസ്, ജർമനി തുടങ്ങിയ രാജ്യങ്ങളിലടക്കം നിരവധി ആഗോള വേദികളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

