സലൂണുകൾ ആരോഗ്യ മാർഗനിർദേശം പാലിക്കണമെന്ന് മുനിസിപ്പാലിറ്റി
text_fieldsസലൂണുകളിൽ മുനിസിപ്പൽ അധികൃതർ പരിശോധന നടത്തുന്നു
കുവൈത്ത് സിറ്റി: സലൂണുകൾ മുനിസിപ്പാലിറ്റിയുടെ എല്ലാ ആരോഗ്യ മാർഗനിർദേശങ്ങളും നിയന്ത്രണങ്ങളും പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഫർവാനിയ ഗവർണറേറ്റിലെ മുനിസിപ്പൽ സർവിസസ് ഓഡിറ്റ് ആൻഡ് ഫോളോഅപ് വകുപ്പുമായി ബന്ധിപ്പിച്ച വനിത സൂപ്പർവൈസറി ടീം അൽ-റാഖി ഏരിയയിലെ വനിത ഹെൽത്ത് സലൂണുകളിൽ പരിശോധന നടത്തി.
വകുപ്പ് ഡയറക്ടർ ഡോ. നാസർ അൽ റഷീദിയുടെ നിർദേശപ്രകാരം നടത്തിയ പരിശോധനയിൽ നിരവധി സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും പത്ത് സ്ഥാപനങ്ങൾ അടപ്പിക്കുകയും ചെയ്തു. ഇത്തരം പരിശോധന തുടരുമെന്ന് അധികൃതർ പറഞ്ഞു. കൂടാതെ പരസ്യ ലൈസൻസ് സാധുതയുള്ളതാണ്, അത് പ്രമുഖമായി പ്രദർശിപ്പിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ഉദ്യോഗസ്ഥരെ ഡോ. നാസർ അൽ-റഷീദി ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

