Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅഹ്മദിയിൽ...

അഹ്മദിയിൽ മുനിസിപ്പാലിറ്റി പരിശോധന കർശനമാക്കി; ഉപേക്ഷിക്കപ്പെട്ട 257 വാഹനങ്ങൾ നീക്കം ചെയ്തു

text_fields
bookmark_border
അഹ്മദിയിൽ മുനിസിപ്പാലിറ്റി പരിശോധന കർശനമാക്കി; ഉപേക്ഷിക്കപ്പെട്ട 257 വാഹനങ്ങൾ നീക്കം ചെയ്തു
cancel

കുവൈത്ത് സിറ്റി: അഹ്മദി ഗവർണറേറ്റിൽ മുനിസിപ്പാലിറ്റി നടത്തിയ പരിശോധനയിൽ കഴിഞ്ഞമാസം ഉപേക്ഷിക്കപ്പെട്ട 257 വാഹനങ്ങൾ നീക്കം ചെയ്തു. 211 നിയമലംഘനങ്ങൾ കണ്ടെത്തി. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ, ബോട്ടുകൾ, അവശിഷ്ടങ്ങൾ, തെരുവ് കച്ചവടക്കാർ, പൊതു ശുചിത്വത്തെ ബാധിക്കുന്നതും റോഡ് തടസ്സപ്പെടുത്തുന്നതുമായ മറ്റ് നിയമലംഘനങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് പൊതു ശുചിത്വ, റോഡ് ഒക്യുപൻസി വകുപ്പ് പരിശോധന നടത്തിയത്.

ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വാഹനങ്ങളിലും ബോട്ടുകളിലും 1,983 മുന്നറിയിപ്പ് സ്റ്റിക്കറുകൾ പതിക്കുകയും 12 മൊബൈൽ കാർട്ടുകൾ നീക്കം ചെയ്യുകയും ചെയ്തതായും പരിശോധനാ സംഘങ്ങൾ അറിയിച്ചു.

14 റോഡ് കൈവശാവകാശ ലൈസൻസുകൾ പുതുക്കുകയും 19 പുതിയ ലൈസൻസുകൾ നൽകുകയും ചെയ്തു. ശുചിത്വം മെച്ചപ്പെടുത്തുക, ഗവർണറേറ്റിന്റെ ഭംഗി സംരക്ഷിക്കുക എന്നിവയുടെ ഭാഗമായി ഗവർണറേറ്റിലുടനീളം പരിശോധന നടപടികൾ തുടരുമെന്ന് അഹ്മദി മുനിസിപ്പാലിറ്റി ബ്രാഞ്ച് ആക്ടിംഗ് ഡയറക്ടർ സാദ് അൽ ഖുറൈഞ്ച് പറഞ്ഞു. നിയമലംഘകർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ മുനിസിപ്പാലിറ്റി മടിക്കില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. പൊതു ശുചിത്വ-റോഡ് കൈയേറ്റ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:municipalityinspectionAHMADIvehicles removed
News Summary - Municipality tightens inspections in Ahmadi; 257 abandoned vehicles removed
Next Story