Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപൊതുസ്ഥലങ്ങളിലെ...

പൊതുസ്ഥലങ്ങളിലെ കൈയേറ്റം: ഒഴിപ്പിക്കൽ നടപടിയുമായി മുനിസിപ്പിലിറ്റി

text_fields
bookmark_border
പൊതുസ്ഥലങ്ങളിലെ കൈയേറ്റം: ഒഴിപ്പിക്കൽ നടപടിയുമായി മുനിസിപ്പിലിറ്റി
cancel
camera_alt???????????????????? ??????????? ???????? ????????????????? ?????????? ??????????????? ???????????????????

കു​വൈ​ത്ത് സി​റ്റി: പൊ​തു​സ്ഥ​ല​ങ്ങ​ളും റോ​ഡു​ക​ളും കൈ​യേ​റി അ​ന​ധി​കൃ​ത​മാ​യി ന​ട​ത്തി​യ നി​ർ​മാ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നും അ​വ അ​ടി​യ​ന്ത​ര​മാ​യി ഒ​ഴി​പ്പി​ക്കു​ന്ന​തി​നും മു​നി​സി​പ്പാ​ലി​റ്റി ന​ട​പ​ടി തു​ട​ങ്ങി. നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി മു​നി​സി​പ്പാ​ലി​റ്റി​യു​ടെ മു​ബാ​റ​ക് അ​ൽ​ക​ബീ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ വി​പു​ല​മാ​യ കാ​മ്പ​യി​നാ​ണ് ആ​ദ്യ​ഘ​ട്ട​മെ​ന്നോ​ണം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ധാ​രാ​ളം താ​മ​സ​കേ​ന്ദ്ര​ങ്ങ​ളു​ള്ള അ​ൽ ഫ​തീ​റ​യു​ടെ പ​ടി​ഞ്ഞാ​റ​ൻ ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഇ​ത്ത​രം കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് മു​നി​സി​പ്പാ​ലി​റ്റി മാ​ധ്യ​മ​സ​മ്പ​ർ​ക്ക വി​ഭാ​ഗം അ​റി​യി​ച്ചു. പ്ര​ദേ​ശ​ത്ത് അ​ന​ധി​കൃ​മാ​യി പ​ണി​ത കെ​ട്ടി​ട​ങ്ങ​ൾ, റോ​ഡ് ​ൈക​യേ​റി സ്ഥാ​പി​ച്ച ചി​ഹ്ന​ങ്ങ​ൾ, നി​യ​മ​വി​ധേ​യ​മ​ല്ലാ​ത്ത സ്​​റ്റോ​റേ​ജു​ക​ൾ, മ​റ്റു കൈ​യേ​റ്റ​ങ്ങ​ൾ എ​ന്നി​വ ഒ​ഴി​പ്പി​ച്ച് നി​യ​മാ​നു​സൃ​ത​വും അം​ഗീ​കൃ​ത ലൈ​സ​ൻ​സോ​ടും കൂ​ടി​യു​ള്ള കെ​ട്ടി​ട​ങ്ങ​ളും സ്​​റ്റോ​റേ​ജു​ക​ളും മാ​ത്ര​മേ നി​ല​നി​ർ​ത്തു​ക​യു​ള്ളൂ​വെ​ന്ന് ഡ​യ​റ​ക്ട​ർ ഫ​ഹ​ദ് അ​ൽ ക്ര​യി​ന​ജ് പ​റ​ഞ്ഞു.

ഇ​ദ്ദേ​ഹ​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് കാ​മ്പ​യി​ൻ ന​ട​ക്കു​ന്ന​ത്. പ​രി​ശോ​ധ​ന​യി​ൽ പ​ല​വി​ധ​ത്തി​ലു​ള്ള കൈ​യേ​റ്റ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പ​ല​തും ഗു​രു​ത​ര​മു​ള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണ്. താ​മ​സി​യാ​തെ തു​ട​ർ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:municipalitygulf newsmalayalam news
News Summary - municipality-kuwait-gulf news
Next Story