Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനിർമാണ സൈറ്റുകളിൽ...

നിർമാണ സൈറ്റുകളിൽ മുനിസിപ്പാലിറ്റി പരിശോധന

text_fields
bookmark_border
നിർമാണ സൈറ്റുകളിൽ മുനിസിപ്പാലിറ്റി പരിശോധന
cancel

കുവൈത്ത് സിറ്റി: നിർമ്മാണ, നവീകരണ പ്രവർത്തനങ്ങളിൽ നിയമം ഉറപ്പുവരുത്തുന്നതിനായി കുവൈത്ത് മുനിസിപാലിറ്റി പരിശോധന തുടരുന്നു.

കഴിഞ്ഞ ദിവസം ഫർവാനിയ ഗവർണറേറ്റിൽ 20 നിർമ്മാണ സ്ഥലങ്ങൾ സംഘം പരിശോധിച്ചു. 13 സുരക്ഷാ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു.

നിർമ്മാണ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും സുരക്ഷാ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും സുരക്ഷാ വകുപ്പിലെ സൂപ്പർവൈസറി ടീമുകളാണ് പരിശോധന നടത്തിയതെന്ന് മുനിസിപ്പാലിറ്റി പബ്ലിക് റിലേഷൻസ് വകുപ്പ് പറഞ്ഞു.

സുരക്ഷാ സംവിധാനങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും വ്യക്തമാക്കി.

പൊതു സുരക്ഷ സംരക്ഷിക്കുന്നതിനും, നിയമങ്ങൾ പാലിക്കൽ ഉറപ്പാക്കുന്നതിനും രാജ്യത്തുടനീളമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും പരിശോധന കാമ്പയിനുകൾ തുടരുമെന്നും അധികൃതർ ഊന്നിപ്പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Municipality inspections at construction sites
Next Story