മുനിസിപ്പൽ റെയ്ഡ്: ആറ് ടൺ ഭക്ഷ്യയുൽപന്നം പിടികൂടി
text_fieldsകുവൈത്ത് സിറ്റി: കാപിറ്റൽ മുനിസിപ്പൽ എമർജൻസി വിഭാഗം നടത്തിയ പരിശോധനയിൽ മനുഷ്യോപയോഗത്തിന് പറ്റാത്ത നിലയിൽ കേടുവന്ന ആറ് ടൺ ഭക്ഷ്യവസ്തുക്കൾ പിടികൂടി.
അൽറായിയിലെ ഭക്ഷ്യയുൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന കമ്പനിയുടെ ഗോഡൗണിൽനിന്ന് പാൽകട്ടി, വെണ്ണ തുടങ്ങിയ ക്ഷീരോൽപന്നങ്ങളാണ് പിടികൂടിയത്. ഇതിൽ മിക്കതും കാലാവധി കഴിഞ്ഞതിനാൽ നശിച്ചിട്ടുണ്ട്. കാപിറ്റൽ എമർജൻസി വിഭാഗം മേധാവി സൈദ് അൽ ഇൻസിയുടെ നേതൃത്വത്തിലുള്ള സംഘം ഗോഡൗൺ പൂട്ടി സീൽ പതിച്ചിട്ടുണ്ട്. നിയമലംഘനത്തിന് ഏഴു കേസുകളും ചുമത്തിയി
ട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
