Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമു​നി​സി​പ്പ​ൽ...

മു​നി​സി​പ്പ​ൽ പ​രി​ശോ​ധ​ന: ബാ​ച്ചി​ലേ​ഴ്​​സി​നോ​ട്​ വീ​ടൊ​ഴി​യാ​ൻ ആ​വ​​ശ്യ​പ്പെ​ട്ട്​ കെ​ട്ടി​ട ഉ​ട​മ​ക​ൾ

text_fields
bookmark_border
മു​നി​സി​പ്പ​ൽ പ​രി​ശോ​ധ​ന: ബാ​ച്ചി​ലേ​ഴ്​​സി​നോ​ട്​ വീ​ടൊ​ഴി​യാ​ൻ ആ​വ​​ശ്യ​പ്പെ​ട്ട്​ കെ​ട്ടി​ട ഉ​ട​മ​ക​ൾ
cancel

കു​വൈ​ത്ത്​ സി​റ്റി: വ്യാ​പ​ക പ​രി​ശോ​ധ​ന​യും ​വെ​ള്ളം, വൈ​ദ്യു​തി ക​ണ​ക്​​ഷ​ൻ റ​ദ്ദാ​ക്ക​ലും സ​ജീ​വ​മാ​ ക്കി​യ​തോ​ടെ സ്വ​ദേ​ശി താ​മ​സ​മേ​ഖ​ല​യി​ൽ കു​ടും​ബ​ത്തോ​ടെ​യ​ല്ലാ​തെ താ​മ​സി​ക്കു​ന്ന വി​ദേ​ശി​ക​ളോ​ ട്​ കെ​ട്ടി​ടം ഉ​ട​മ​ക​ൾ ഒ​ഴി​യാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​തു​ട​ങ്ങി. അ​ടു​ത്ത ഘ​ട്ട​ത്തി​ൽ കെ​ട്ടി​ട ഉ​ട​മ​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ഭീ​ഷ​ണി​യും ഫ​ലി​ച്ചി​ട്ടു​ണ്ട്.

ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, സി​വി​ല്‍ ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ വ​കു​പ്പ്, ജ​ല​വൈ​ദ്യു​തി മ​ന്ത്രാ​ല​യം, മ​റ്റു സ​ര്‍ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ മു​നി​സി​പ്പാ​ലി​റ്റി പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. 139 എ​ന്ന ഹോ​ട്ട്​​ലൈ​ന്‍ ന​മ്പ​ര്‍ വ​ഴി​യും വെ​ബ്​​സൈ​റ്റി​ലൂ​ടെ​യും ല​ഭി​ക്കു​ന്ന പ​രാ​തി​ക​ളി​ൽ ഉ​ട​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രു​ന്നു​ണ്ട്. ജൂ​ലൈ ഒ​ന്നു​മു​ത​ലാ​ണ്​ ചി​ട്ട​യാ​യും വ്യാ​പ​ക​മാ​യും പ​രി​ശോ​ധ​ന ന​ട​ത്തി​വ​രു​ന്ന​ത്.

ഒ​രാ​ഴ്​​ച​ക്കി​ടെ 43 കെ​ട്ടി​ട​ങ്ങ​ളു​ടെ വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ചു. 47 ബാ​ച്ചി​ലേ​ഴ്‌​സി​നെ ഒ​ഴി​പ്പി​ക്കു​ക​യും 320 പേ​ർ​ക്ക്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ക​യും ചെ​യ്​​തു. മു​നി​സി​പ്പാ​ലി​റ്റി മു​ന്‍കൂ​ട്ടി നി​ശ്ച​യി​ച്ച പ​ദ്ധ​തി​യും സ​മ​യ​ക്ര​മ​വും പ്ര​കാ​ര​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ്യ​ത്യ​സ്​​ത ഭാ​ഗ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്ന​ത്. 2020ഓ​ടെ രാ​ജ്യ​ത്തെ മു​ഴു​വ​ൻ സ്വ​ദേ​ശി പാ​ർ​പ്പി​ട മേ​ഖ​ല​ക​ളും കു​ടും​ബ​ത്തോ​ടൊ​പ്പ​മ​ല്ലാ​തെ താ​മ​സി​ക്കു​ന്ന വി​ദേ​ശി​ക​ളെ പൂ​ർ​ണ​മാ​യി ഒ​ഴി​പ്പി​ക്കു​മെ​ന്നാ​ണ്​ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmunicipal raid
News Summary - municipal raid-kuwait-gulf news
Next Story