കുവൈത്തിൽ പ്രവിശ്യകൾ കൂട്ടണമെന്ന് മുനിസിപ്പൽ കൗൺസിലർമാർ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവിശ്യകളുടെ എണ്ണം കൂട്ടണമെന്ന് മുനിസിപ്പൽ കൗൺസിലർമാർ. നിലവിലെ ആറ് ഗവർണറേറ്റുകൾക്കു പുറമെ രണ്ടെണ്ണം കൂടി പുതുതായി രൂപവത്കരിക്കണമെന്നാണ് കൗൺസിലർമാർ മുന്നോട്ടു വെച്ച നിർദേശം. മുനിസിപ്പൽ കൗൺസിലർമാരായ ഹംദി അൽ അജ്മി, അബ്ദുല്ല അൽ റൂമി, ഡോ. അലി സായർ ബിൻ സായർ എന്നിവരാണ് നിർദേശം മുന്നോട്ടുവെച്ചത്. സഹാഹ് അൽ അഹ്മദ്, മുത്ല എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പുതിയ രണ്ടു പ്രവിശ്യകൾ കൂടി വേണമെന്നാണ് നിർദേശം.
മുനിസിപ്പൽ കൗൺസിലിെൻറ അടുത്തയോഗത്തിൽ നിർദേശം ചർച്ച ചെയ്യണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു. കുവൈത്തിനെ മേഖലയിലെ സാമ്പത്തിക, വ്യാപാര കേന്ദ്രമാക്കി മാറ്റുക എന്ന അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അസ്സബാഹിെൻറ സ്വപ്നം യാഥാർഥ്യമാക്കാൻ പുതിയ നിർദേശം ഏറെ സഹായകമാകുമെന്ന് കൗൺസിലർമാർ പറഞ്ഞു.
പുതിയ പ്രവിശ്യകൾ ഉണ്ടാകുന്നതോടെ മരുഭൂമികൾ നഗരങ്ങളായി മാറുകയും ജനവാസം കൂടുകയും ചെയ്യും. ഇതുമൂലം നിക്ഷേപ സാധ്യതകളും വാണിജ്യാവസരങ്ങളും വർധിക്കുമെന്നും നഗരസഭാ കൗൺസിലർമാർ അഭിപ്രായപ്പെട്ടു. നിലവിൽ കാപ്പിറ്റൽ, ഫർവാനിയ, ഹവല്ലി, അഹ്മദി, ജഹ്റ, മുബാറക് അൽ കബീർ എന്നിങ്ങനെ ആറു പ്രവിശ്യകളാണ് കുവൈത്തിൽ ഉള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
