Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്...

കു​വൈ​ത്ത് പൗ​ര​ൻ​മാ​ർ​ക്ക് ജ​ർ​മ​നി​യി​ലേ​ക്ക് മ​ള്‍ട്ടി എ​ന്‍ട്രി വി​സ

text_fields
bookmark_border
Visa
cancel
camera_alt

Representational Image

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് പൗ​ര​ൻ​മാ​ർ​ക്ക് അ​ഞ്ച് വ​ര്‍ഷ​ത്തേ​ക്ക് മ​ള്‍ട്ടി എ​ന്‍ട്രി ഷെ​ങ്ക​ൻ വി​സ അ​നു​വ​ദി​ച്ച് തു​ട​ങ്ങി​യ​താ​യി ജ​ർ​മ​ന്‍ അം​ബാ​സ​ഡ​ർ ഹാ​ൻ​സ്-​ക്രി​സ്റ്റ്യ​ൻ ഫ്രീ​ഹെ​ർ വോ​ൺ അ​റി​യി​ച്ചു. ജ​ർ​മ​ൻ യൂ​നി​റ്റി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​വൈ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കു​വൈ​ത്ത് ഡെ​പ്യൂ​ട്ടി വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് ജ​റ അ​ൽ-​ജാ​ബി​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. ജ​ർ​മ​നി​യു​ടെ സു​​പ്ര​​ധാ​​ന പ​​ങ്കാ​​ളി​​യാ​​ണ് കു​​വൈ​​ത്ത്.

ഈ ​​തീ​​രു​​മാ​​ന​​ത്തി​​ലൂ​​ടെ ഗ​​ൾ​​ഫു​​മാ​​യു​​ള്ള ത​​ന്ത്ര​​പ​​ര​​മാ​​യ പ​​ങ്കാ​​ളി​​ത്തം കൂ​​ടു​​ത​​ല്‍ വ​​ർ​​ധി​​പ്പി​​ക്കാ​​ന്‍ സ​​ഹാ​​യി​​ക്കു​​മെ​​ന്നാ​​ണ് ക​​രു​​ത​​പ്പെ​​ടു​​ന്ന​തെ​ന്ന് ഫ്രീ​ഹെ​ർ വോ​ൺ പ​റ​ഞ്ഞു. കു​വൈ​ത്തി​ന് ഷെ​ങ്ക​ൻ വി​സ അ​നു​വ​ദി​ക്കു​ന്ന​തു സം​​ബ​​ന്ധ​​മാ​​യ ച​​ര്‍ച്ച​​ക​​ള്‍ നേ​ര​ത്തേ യൂ​​റോ​​പ്യ​​ൻ പാ​​ർ​​ല​​മെ​​ന്റി​​ല്‍ ന​​ട​​ന്നി​​രു​​ന്നു​​വെ​​ങ്കി​​ലും കൂ​​ടു​​ത​​ൽ ച​​ർ​​ച്ച​​ക​​ൾ​​ക്കാ​യി മാ​റ്റി​വെ​ക്കു​ക​യാ​യി​രു​ന്നു. അ​തി​നി​ടെ​യാ​ണ് ജ​ർ​മ​നി​യു​ടെ തീ​രു​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VisaGermanyKuwaitMulti-entry
News Summary - Multi-entry visa to Germany for Kuwaiti nationals
Next Story