പാട്ടൊരുക്കി ഇത്തവണയും ‘മുജ്തബ ക്രിയേഷൻസ്’
text_fieldsഈദ് അൽ കുവൈത്ത്’ ആൽബം പോസ്റ്റർ പ്രകാശനം പ്രശാന്തൻ ബഹ്റൈൻ
നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തിന്റെ ദേശീയ-വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി സംഗീത ആൽബവുമായി ‘മുജ്തബ ക്രിയേഷൻസ്’. ‘ഈദ് അൽ കുവൈത്ത്’ എന്ന പേരിലുള്ള ആൽബം ബുധനാഴ്ച പ്രകാശനം ചെയ്തു. ഹബീബ് മുറ്റിച്ചൂരാണ് സംവിധാനം. മലയാളത്തിനൊപ്പം അറബിക്, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലെ വരികളും ആൽബത്തിൽ കടന്നുവരുന്നു. വെസ്റ്റേൺ ശൈലിയിലാണ് പ്രസന്റേഷൻ. ഹലാ ഫെബ്രുവരി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ എല്ലാ വർഷവും വിവിധ ഭാഷകളിൽ വരികൾ കോർത്തിണക്കി ആൽബം ഇറക്കുന്ന മുജ്തബ ക്രിയേഷൻസ് ടീമിന്റെ ആറാമത്തെ ആൽബമാണ് ‘ഈദ് അൽ കുവൈത്ത്’. കുവൈത്തിലെ ഇന്ത്യൻ സമൂഹം കുവൈത്ത് ജനതക്കു നൽകുന്ന സമ്മാനമായാണ് കാണുന്നത് എന്ന് ആൽബത്തിന്റെ പിന്നണി പ്രവർത്തകർ പറഞ്ഞു. കുവൈത്തിനോടുള്ള നന്ദിയും ജനങ്ങളോടുള്ള കടപ്പാടും ആൽബം മുന്നോട്ടുവെക്കുന്നു. കുവൈത്തിലെ രണ്ടു ചാനലുകളും രണ്ട് എഫ്.എം സ്റ്റേഷനുകളും ആൽബം ജനങ്ങളിലെത്തിക്കുന്നതിനായി താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ‘ഈദ് അൽ കുവൈത്തി’ന്റെ പോസ്റ്റർ പ്രകാശനം പോപുലർ ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ പ്രശാന്തൻ ബഹ്റൈൻ നിർവഹിച്ചു. അസോസിയേറ്റ് ഡയറക്ടർ അഷ്റഫ് ചൂരൂട്ട്, ലുലു എക്സ്ചേഞ്ച് ഓപറേഷൻ ഹെഡ് ഷഫാസ് അഹ്മദ്, മുബാറക് കാമ്പ്രത്ത് എന്നിവർ സന്നിഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

