മുജാഹിദ് സമ്മേളനം: ഒരുക്കം’ ജലീബ് സമ്പൂർണ പ്രവർത്തക സംഗമം സംഘടിപ്പിച്ചു
text_fieldsഇന്ത്യൻ ഇസ്ലാഹി സെന്റർ ജലീബ് യൂനിറ്റ് ‘ഒരുക്കം’ സമ്പൂർണ പ്രവർത്തക സംഗമത്തിൽ ഐ.ഐ.സി വൈസ് പ്രസിഡൻറ്
അബൂബക്കർ സിദ്ദീഖ് മദനി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ‘വിശ്വമാനവികതക്ക് വേദവെളിച്ചം’ എന്ന പ്രമേയത്തിൽ 2024 ജനുവരി 25, 26, 27, 28 തീയതികളിൽ കരിപ്പൂരിൽ നടക്കുന്ന പത്താം മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇന്ത്യൻ ഇസ്ലാഹി സെന്റർ ജലീബ് യൂനിറ്റ് ‘ഒരുക്കം’ സമ്പൂർണ പ്രവർത്തക സംഗമം സംഘടിപ്പിച്ചു. കേന്ദ്ര ഓർഗനൈസിങ് സെക്രട്ടറി അയ്യൂബ് ഖാൻ ഉദ്ഘാടനം ചെയ്തു. ഐ.ഐ.സി ഉപാധ്യക്ഷൻ അബൂബക്കർ സിദീഖ് മദനി മുഖ്യ പ്രഭാഷണം നടത്തി. സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി നടത്തിവരുന്ന ‘അൽ ജാരിയ’ ബോക്സ്, സമ്മേളന ലഘുലേഖകൾ എന്നിവ കൂടുതൽ പേരിലേക്ക് എത്തിക്കാനും അസ് വാക്ക് ഖുറൈൻ ഭാഗങ്ങളിൽ സ്ക്വാഡ് വർക്ക് നടത്താനും തീരുമാനിച്ചു. ശാഖ പ്രസിഡൻറ് ആരിഫ് പുളിക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുർഷിദ് അരീക്കാട് സ്വാഗതവും ജംഷീർ തിരുനാവായ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

