മു​ഹ​ർ​റം: ഹു​സൈ​നി​യ പ്ര​തി​നി​ധി​ക​ളു​മാ​യി ആ​ഭ്യ​ന്ത​ര വ​കു​പ്പ് ച​ർ​ച്ച ന​ട​ത്തി

14:26 PM
12/09/2018
മുഹർറം ആഘോഷവുമായി ബന്ധപ്പെട്ട്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​ർ ഹു​സൈ​നി​യ പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്നു
കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് മു​ഹ​ർ​റം പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കാ​നി​രി​ക്കെ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ത്തി​െൻറ ഭാ​ഗ​മാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​ർ ഹു​സൈ​നി​യ പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി. സ​ബ്ഹാ​നി​ലെ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​െൻറ ആ​സ്​​ഥാ​ന​ത്ത് അ​ണ്ട​ർ സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​രാ​ണ് ഹു​സൈ​നി​യ പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ത്. പ​രി​പാ​ടി​ക​ൾ സു​ര​ക്ഷി​ത​മാ​യി ന​ട​ത്താ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ മ​ന്ത്രാ​ല​യ​ത്തി​െൻറ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യ അ​ണ്ട​ർ സെ​ക്ര​ട്ട​റി അ​തി​ന് എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. രാ​ജ്യ​ത്തി​െൻറ​ സു​ര​ക്ഷ​ക്ക് മു​ന്തി​യ പ​രി​ഗ​ണ​ന ന​ൽ​കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യ ഹു​സൈ​നി​യ നേ​തൃ​ത്വം ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് ന​ന്ദി അ​റി​യി​ച്ചു.
Loading...
COMMENTS