‘മുഹബ്ബത്തെ റസൂൽ’ മേഖല പ്രചാരണ സമ്മേളനം
text_fields‘മുഹബ്ബത്തെ റസൂൽ’ മഹ്ബൂല മേഖല പ്രചാരണ സമ്മേളനത്തിൽ കെ.ഐ.സി ചെയർമാൻ
ശംസുദ്ദീൻ ഫൈസി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ‘മിത്തല്ല മുത്ത് റസൂൽ, ഗുണകാംക്ഷയാണ് സത്യദീൻ’ എന്ന പ്രമേയത്തിൽ കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) കേന്ദ്ര കമ്മിറ്റി സെപ്റ്റംബർ 28,29 തീയതികളിൽ അബ്ബാസിയയിൽ നടത്തുന്ന നബിദിന മഹാസമ്മേളനത്തിന്റെ മഹ്ബൂല മേഖല പ്രചാരണ സമ്മേളനം സംഘടിപ്പിച്ചു.
കല ഓഡിറ്റോറിയത്തിൽ കെ.ഐ.സി കേന്ദ്ര പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. മേഖല പ്രസിഡന്റ് അമീൻ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. ചെയർമാൻ ശംസുദ്ദീൻ ഫൈസി എടയാറ്റൂർ പ്രമേയപ്രഭാഷണം നടത്തി. മുഹമ്മദ് ഷാക്കിർ മൗലവി പ്രാർഥന നിർവഹിച്ചു. മേഖല സെക്രട്ടറി ആദിൽ വെട്ടുപാറ സ്വാഗതവും ട്രഷറർ ഹസ്സൻ തഖ്വ നന്ദിയും പറഞ്ഞു.

