Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 'മുഹബ്ബത്തെ റസൂൽ-22' പ്രചാരണ സമ്മേളനം
text_fieldsbookmark_border
‘മുഹബ്ബത്തെ റസൂൽ-22’ കെ.ഐ.സി അബ്ബാസിയ മേഖല പ്രചാരണ സമ്മേളനം കേന്ദ്ര പ്രസിഡന്റ് അബ്ദുൽഗഫൂർ ഫൈസി പൊന്മള ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) മുഹബ്ബത്തെ റസൂൽ-22 നബിദിന മഹാ സമ്മേളനത്തോടനുബന്ധിച്ച് അബ്ബാസിയ മേഖല പ്രചാരണ സമ്മേളനം സംഘടിപ്പിച്ചു. അബ്ബാസിയ റിഥം ഹാളിൽ പരിപാടി കെ.ഐ.സി കേന്ദ്ര പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി പൊന്മള ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് അബ്ദുൽ റസാഖ് ദാരിമി അധ്യക്ഷത വഹിച്ചു. ഫഹാഹീൽ മേഖല പ്രസിഡന്റ് അമീൻ മുസ്ലിയാർ മുഖ്യ പ്രഭാഷണം നടത്തി. കേന്ദ്ര വൈസ് പ്രസിഡന്റ് ഇല്യാസ് മൗലവി ആശംസ അർപ്പിച്ചു. അമീൻ മുസ്ലിയാർ സമാപന പ്രാർഥനക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഹബീബ് കയ്യം സ്വാഗതവും അബ്ദുറഷീദ് കോഡൂർ നന്ദിയും പറഞ്ഞു.
Next Story

