Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘മുഹബ്ബത്തെ റസൂൽ- 2023’ പ്രചാരണ പരിപാടികൾക്ക് തുടക്കം

text_fields
bookmark_border
‘മുഹബ്ബത്തെ റസൂൽ- 2023’ പ്രചാരണ പരിപാടികൾക്ക് തുടക്കം
cancel

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൗണ്‍സില്‍ (കെ.ഐ.സി) കേന്ദ്ര കമ്മിറ്റി നേതൃത്വത്തില്‍ 'മുഹബ്ബത്തെ റസൂൽ- 2023' പ്രചാരണ പരിപാടികൾക്ക് തുടക്കം.

അബ്ബാസിയ്യ റിഥം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കേന്ദ്ര കൗണ്‍സില്‍ മീറ്റും മുഹബ്ബത്തെ റസൂൽ സ്വാഗത സംഘം രൂപവത്കരണവും കെ.ഐ.സി ചെയർമാൻ ശംസുദ്ധീൻ ഫൈസി ഉദ്ഘാടനം ചെയ്തു. കേന്ദ്ര പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി അധ്യക്ഷത വഹിച്ചു. ഇല്യാസ് മൗലവി പ്രാർഥന നിർവഹിച്ചു.

സെപ്റ്റംബർ 28,29 തീയതികളിൽ അബ്ബാസിയയിൽ നടക്കുന്ന മഹാസമ്മേളനത്തിൽ സംഘടനയുടെ മുഴുവൻ പ്രവർത്തകരെയും കുടുംബാംഗങ്ങളെയും പങ്കെടുപ്പിക്കും. പരിപാടിയിൽ മുഖ്യ അതിഥികളായി ഫഖ്റുദ്ദീൻ ഹസനി തങ്ങൾ കണ്ണന്തളി (എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ട്രഷറർ), വാഗ്മിയും പണ്ഡിതനുമായ സിറാജുദ്ധീൻ ഖാസിമി പത്തനാപുരം തുടങ്ങിയവർ പങ്കെടുക്കും. യോഗത്തിൽ കേന്ദ്ര ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി സ്വാഗതവും, ട്രഷറർ അബ്ദുറഹ്മാൻ ഹാജി നന്ദിയും പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 'Muhabbate Rasool-2023' campaign started
Next Story