മുബാറക്കിയ മത്സ്യ മാർക്കറ്റ് മാറ്റിസ്ഥാപിക്കും
text_fieldsകുവൈത്ത് സിറ്റി: മുബാറക്കിയയിലെ മത്സ്യ മാർക്കറ്റ് നിലവിലെ സ്ഥലത്തിൽ നിന്ന് മാറ്റിസ്ഥാപിക്കുമെന്ന് മുനിസിപ്പൽ കാര്യ സഹമന്ത്രി അബ്ദുൽ ലത്തീഫ് അൽ മഷാരി അറിയിച്ചു.
ദീർഘകാലമായി നിലനിൽക്കുന്ന ദുർഗന്ധം, പരിസ്ഥിതി പ്രശ്നങ്ങൾ, സന്ദർശകരുടെ ഗതാഗത തടസ്സങ്ങൾ എന്നിവ പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണിതെന്ന് മന്ത്രി വ്യക്തമാക്കി.
നാഷനൽ ഇൻഡസ്ട്രീസ് പ്രൈഡ് ഫെസ്റ്റിവൽ ഉദ്ഘാടനത്തോടനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മാർക്കറ്റ് സ്ഥലം മാറ്റത്തിനായി ആവശ്യമായ തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്നും ട്രാൻസ്ഫർ നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മത്സ്യ മാർക്കറ്റിനുള്ള ബദൽ സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും സ്ഥലം മാറ്റം സർക്കാർ ഏജൻസിയുടെ മേൽനോട്ടത്തിൽ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

