മുബാറക്കിയ മത്സ്യ മാർക്കറ്റ് ശർക്കിലേക്ക് മാറ്റാൻ പദ്ധതി
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് സിറ്റിയിലെ മുബാറക്കിയ മത്സ്യ മാർക്കറ്റ് ശർക്കിലേക്ക് മാറ്റാനുള്ള അടിയന്തര പദ്ധതിയുമായി അധികൃതർ .
മാർക്കറ്റിൽനിന്ന് ഉയരുന്ന ദുർഗന്ധത്തെ കുറിച്ച് സന്ദർശകരും വ്യാപാരികളും ഉയർത്തിയ പരാതികളാണ് നീക്കത്തിന് കാരണം.
മാർക്കറ്റ് മാറ്റുന്നതിനെ കുറിച്ച നടപടികൾ പരിഗണനയിലാണെന്ന് കുവൈത്ത് സിറ്റി ഗവർണർ ശൈഖ് അബ്ദുല്ല സലീം അൽ അലി വ്യക്തമാക്കി. പ്രശ്നം നേരിട്ട് വിലയിരുത്തിയതിനെ തുടർന്ന് ബന്ധപ്പെട്ട വകുപ്പുകളുമായി കൂടിയാലോചന നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. എക്സ്ഹോസ്റ്റ് ഫാനുകളുടെ തകരാർ, മോശം വായുസഞ്ചാരം, തണുപ്പിക്കൽ സംവിധാനങ്ങളുടെ അപര്യാപ്തത, മാലിന്യക്കൂമ്പാരങ്ങൾ, ദുർഗന്ധം പുറപ്പെടുവിക്കുന്ന ഔട്ട്ലെറ്റുകൾ എന്നിവ ഉൾപ്പെടെയുള്ള ഗുരുതര ലംഘനങ്ങൾ മാർക്കറ്റിൽ കണ്ടെത്തിയതായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷൻ റിപ്പോർട്ട് ചെയ്തു. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൊതുജനാരോഗ്യത്തെയും സമീപ വ്യാപാര പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നുവെന്നും വ്യക്തമാക്കി. മാർക്കറ്റിലെ 39 സ്റ്റാളുകൾ ഷാർക്ക് വാട്ടർഫ്രണ്ട് മാർക്കറ്റിലേക്ക് മാറ്റാൻ ശിപാർശ ചെയ്തിട്ടുണ്ട്. മാർക്കറ്റ് മാറ്റം അംഗീകാരം ലഭിച്ചാൽ മുബാറക്കിയയുടെ പൈതൃക സ്വഭാവം സംരക്ഷിച്ചുകൊണ്ട് പ്രദേശത്തെ പുനഃവികസിപ്പിക്കുമെന്ന് ഗവർണർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

