മുബാറകിയ തീപിടിത്തം: കാരണം വെൽഡിങ്ങിലെ തീപ്പൊരി
text_fieldsകത്തിയമർന്ന സൂഖ് മുബാറകിയ
കുവൈത്ത് സിറ്റി: മുബാറക്കിയ സൂഖിൽ കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തം ആസൂത്രിതമല്ലെന്നു അഗ്നിശമന വിഭാഗം അറിയിച്ചു. ഇരുമ്പു പാളികൾ വെൽഡ് ചെയ്യുന്നതിനിടെ ആൽക്കഹോൾ അടങ്ങിയ പെർഫ്യൂമുകൾക്ക് മുകളിൽ തീപ്പൊരി വീണതാണ് അഗ്നിബാധക്ക് കാരണമായതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. വേട്ടക്കുളള ആയുധങ്ങളും ഉപകരണങ്ങളും വിൽക്കുന്ന കടകളും പെർഫ്യൂം കടകളുമാണ് കൂടുതലായും അഗ്നിക്കിരയായത്. പെർഫ്യൂം കടകളിൽ സൂക്ഷിച്ച സ്പിരിറ്റ് തീ ആളിപ്പടരാൻ കാരണമായി. ഫയർ സർവീസ് വൃത്തങ്ങൾ കടയുടമകളെയും ദൃക്സാക്ഷികളെയും സേനയിലെ പ്രത്യേക അന്വേഷണ സംഘം ചെയ്തിരുന്നു. വ്യാഴാഴ്‌ച വൈകീട്ടാണ് രാജ്യത്തെ പുരാതന വ്യാപാരകേന്ദ്രമായ മുബാറകിയയിൽ വൻ തീപിടിത്തം ഉണ്ടായത്.
സൂഖ് മുബാറകിയ രണ്ടുദിവസം അടച്ചിടും. കടയുടമകളുടെ സാധനങ്ങൾ സംരക്ഷിക്കാനും സുരക്ഷ ഉറപ്പുവരുത്താനുമാണ് അടച്ചിടുന്നത്. ഇൗ ഭാഗത്തേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു. സമയോചിത ഇടപെടൽ നടത്തിയ അഗ്നിശമന സേനയെയും നാഷനൽ ഗാർഡിനെയും ആഭ്യന്തരമന്ത്രി അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

